മഞ്ചാടി കുട്ടിയെ കാണാൻ ഓടിയെത്തി മഞ്ജുവാര്യർ..!!😍🔥 മഞ്ചാടി കുട്ടിക്ക് പിറന്നാൾ സമ്മാനം…🥰👌

മഞ്ചാടി കുട്ടിയെ കാണാൻ ഓടിയെത്തി മഞ്ജുവാര്യർ..!!😍🔥 മഞ്ചാടി കുട്ടിക്ക് പിറന്നാൾ സമ്മാനം…🥰👌 ലോകമെമ്പാടും ആരാധകരുള്ള മലയാളത്തിന്റെ സ്വന്തം നായികയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്. നീണ്ട ഇടവേളക്കുശേഷം വീണ്ടും സിനിമാലോകത്ത് സജീവമായ മഞ്ജുവിനെ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവിനെ കാണാനും കൂടെ ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നവർ നിരവധിയാണ്. മഞ്ജുവിനെ സ്നേഹിക്കുന്ന ഒരു കൊച്ചു ആരാധികയുണ്ട്.

മഞ്ചാടി കുട്ടി എന്നാണ് എല്ലാവരും അവളെ വിളിക്കുന്നത്. മഞ്ജു തന്നെയാണ് തന്റെ കൊച്ച് ആരാധികയ്ക്ക് ഈ പേര് നൽകിയതും. മഞ്ചാടി കുട്ടിയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു നൽകിയ സർപ്രൈസ് ആണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. പിറന്നാൾ ദിനത്തിൽ മഞ്ചാടി കുട്ടിയെ നേരിട്ട് കാണാൻ എത്തിയിരിക്കുകയാണ് മഞ്ജുവാര്യർ. തന്റെ തിരക്കുകൾക്കിടയിൽ നിന്നും ഒരല്പം സമയം മാറ്റിവെച്ച് തന്റെ കൊച്ച് ആരാധികയെ കാണാനും അവളോടൊപ്പം സമയം പങ്കിടാനും താരം തയ്യാറായി.

താരത്തെ കണ്ട് ഓടിയെത്തുന്ന മഞ്ചാടി കുട്ടിയെയും പിന്നീട് ഇരുവരും ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് വീഡിയോയിലെ ദൃശ്യം. വെള്ള ഷർട്ടും കറുപ്പ് പാവാടയും അതിനു മുകളിലായി ഒരു ജാക്കറ്റും ധരിച്ചാണ് താരം എത്തിയത്. താരത്തിന്റെ ഈ വേഷം മുൻപ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മഞ്ജുവിനെ ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് കൊച്ചു കുഞ്ഞിനെ കാണാൻ മഞ്ജു എത്തിയത്. വെള്ളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങൾക്ക് രൂപം കൊടുക്കുവാൻ മഞ്ജുവിന് സാധിച്ചു.

മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ‘ലളിതം സുന്ദരം’, ജയസൂര്യയ്ക്കൊപ്പം അഭിനയിക്കുന്ന’ മേരി ആവാസ് സുനോ’, സൗബിനും മഞ്ജുവും ഒന്നിക്കുന്ന ‘വെള്ളരിക്കാപട്ടണം’, സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റം, എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. ഓരോ സിനിമയും കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഏഴു ഭാഷകളിലായി ഒരുങ്ങുന്ന മഞ്ജുവിനെ ഏറ്റവും പുതിയ റിലീസ് ആണ് ‘ആയിഷ’. ആമിർ പള്ളിക്കൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും ഒരു കുടുംബ സിനിമയായി പുറത്തിറങ്ങുന്ന ആയിഷ ചിത്രീകരിച്ചിരിക്കുന്നത് മുഴുവൻ ഗൾഫിലാണ്. ആദ്യ കൊമേഷ്യൽ മലയാളം അറബിക് സിനിമ എന്ന നിലയിലാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക.

Comments are closed.