
Mamukkoya’s Son Talks About Malayalam Film Industry After The Loss Of His Father News Viral : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ നൽകിയ വ്യക്തിയാണ് മാമുക്കോയ. നാലു പതിറ്റാണ്ടായി ചിരിയുടെ മാസ്മരികലോകം കീഴടക്കിയ അതുല്യ പ്രതിഭ. തനതായ കോഴിക്കോടൻ ശൈലി കൊണ്ട് പ്രശസ്തി നേടിയ താരം. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ
വ്യക്തി കൂടിയാണ് ഇദ്ദേഹം. ഈ അതുല്യ കലാകാരൻ ഇന്ന് നമ്മോടൊപ്പം ഇല്ല. കഴിഞ്ഞ ദിവസം ഹൃദയാഘാതവും അതിനോടൊപ്പം തന്നെ ഉണ്ടായ മസ്തിഷ്കത്തിലെ രക്തസ്രാവവും ആയിരുന്നു ഇദ്ദേഹത്തിന്റെ മരണകാരണമായി തീർന്നത്. മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണ് ഇദ്ദേഹത്തിന്റെ മര ണത്തിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്നതാണ്. സിനിമാലോകത്ത് നാലു പതിറ്റാണ്ടുകൾ
നിലനിന്നിട്ടും എല്ലാ പ്രശസ്തരായ വ്യക്തികളോടൊപ്പം അഭിനയിച്ചിട്ടും താരത്തിന്റെ ഖബറടക്കിന് ഒരു സിനിമ താരം പോലും എത്തിച്ചേർന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? നിരവധി താരങ്ങളുടെ സാന്നിധ്യം പലരും ഈ വേളയിൽ പ്രതീക്ഷിച്ചതാണ്.എന്നാൽ അങ്ങനെയൊന്നും തന്നെ സംഭവിച്ചില്ല. മാമുക്കോയയുടെ മകൻ ഇതിനോട് പ്രതികരിക്കുന്നത് എങ്ങനെയാണ് എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ആരും വരാത്തതിൽ എനിക്ക് പരാതിയില്ല.
ആരും മനപ്പൂർവ്വം വരാഞ്ഞത് അല്ല. അത് എന്തെങ്കിലും ദേഷ്യം കൊണ്ടും ആണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കും അവരുടേതായ പലതിരക്കുകളാണ്. മമ്മൂട്ടിയും, മോഹൻലാലും, ദിലീപും എല്ലാവരും വിളിച്ചിരുന്നു. അല്ലെങ്കിലും വരുന്നതിലും പോകുന്നതിലും വലിയ കാര്യമൊന്നുമില്ല പ്രാർത്ഥിച്ചാൽ മതിയല്ലോ. വിനോദ് കോവൂര്, ജോജു, ഇർഷാദ്,ഇടവേള ബാബു എന്നിവരെല്ലാവരും വന്നിരുന്നു. എങ്കിലും മറ്റ് ആരും വരാത്തതിൽ എനിക്ക് പരാതി ഒന്നുമില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയായിരിക്കും. ഇന്നസെന്റും എന്റെ ഉപ്പയും വളരെ നല്ല കൂട്ടുകെട്ടായിരുന്നു.

Comments are closed.