ഒടുവിൽ സൂപ്പർസ്റ്റാറിനെ തേടിയും കോവിഡ് എത്തി..!!😲😱 താരം പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ…

ഒടുവിൽ സൂപ്പർസ്റ്റാറിനെ തേടിയും കോവിഡ് എത്തി..!!😲😱 താരം പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ… കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ഒരു മേഖലയാണ് മലയാളസിനിമ. ലോകം മുഴുവൻ അടഞ്ഞു കിടന്നപ്പോൾ മലയാളസിനിമയ്ക്കും മാറ്റമൊന്നുമുണ്ടായില്ല.തീയേറ്ററുകൾ അടഞ്ഞുകിടന്നത് മാസങ്ങളോളം.പിന്നീട് രണ്ടാം ലോക് ഡൗണിൽ എല്ലാം വീണ്ടും നിശ്ചലമായപ്പോഴാണ് സിനിമാരംഗവും ഷട്ടർ താഴ്ത്തിയത്. രണ്ടര മാസം കഴിഞ്ഞതോടെ ചിത്രീകരണത്തിന് ഉപാധികളോടെ അനുവാദം നൽകിയതോടെ മുടങ്ങിക്കിടന്ന ചിത്രങ്ങൾ വീണ്ടും തുടർന്നു.അത് മാത്രമല്ല പുതിയ ഒരു ഡസനിലേറെ ചിത്രങ്ങൾ കൂടി ആരംഭിക്കുകയും ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ താരങ്ങളൊക്കെ വീടുകളിൽ തന്നെ ഒതുങ്ങി. മലയാള സിനിമയിലെ താരരാജാക്കന്മാരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തി. മമ്മൂട്ടി ചെറുമകൾക്കൊപ്പം സമയം ചിലവിടുന്ന ചിത്രങ്ങളൊക്കെ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മോഹൻലാൽ കൂടുതൽ സമയം ചിലവഴിച്ചത് പാചക പരീക്ഷണങ്ങൾക്കാണ്. ലോക് ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അടിമുടി ലുക്കിൽ മാറ്റം വരുത്തിയാണ് മമ്മൂട്ടി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് പല ഒത്തുചേരലുകളും താരങ്ങൾ ബഹിഷ്കരിച്ചു.

ഇക്കാലയളവിൽ മമ്മൂട്ടിയുടെ കിടിലൻ ലുക്ക് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത്.അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഒരുപക്ഷേ ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാ​ഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ സോഷ്യൽമീഡിയയിലും നിറഞ്ഞുനിന്നു. താരത്തെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുന്നത്.

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടു.പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതുകൊണ്ട് കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം 60 ദിവസങ്ങൾ പിന്നിട്ടിരുന്നു.

Comments are closed.