
Mammukkoya also left this world exactly one month after Innocent died : നാടകത്തിലൂടെ സിനിമയിലെത്തിയ നിരവധി താരങ്ങൾ ഉണ്ടെങ്കിലും മാമുക്കോയ എന്ന അതുല്യ പ്രതിഭയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ പ്രേക്ഷകർ കൽപ്പിച്ചിട്ടുണ്ട്. കോഴിക്കോടൻ ശൈലിയിലുള്ള സംഭാഷണ ശൈലിയിലൂടെ നാലു പതിറ്റാണ്ടായി സിനിമ ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇദ്ദേഹം.മലയാള സിനിമയിലെ ചിരിയുടെ സുൽത്താൻ എന്നാണ് മാമുക്കോയ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ വേർപാട് മലയാളികളെ ഒന്നടങ്കം ഇപ്പോൾ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മാമുക്കോയയുടെ മരണം. ഹൃദയാഘാതത്തിനൊപ്പം തന്നെ മസ്തിഷ്കത്തിൽ ഉണ്ടായ രക്തസ്രാവവും മരണകാരണമാണ്. എന്നാൽ ഈ വർഷം നിരവധി കലാകാരന്മാരാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നത്. സുബിയുടെ മരണം നമ്മെ ഏവരെയും വേദനിപ്പിച്ചിരുന്നു. ഇത് ഒരു അപ്രതീക്ഷിത വേർപാട് ആയിരുന്നു. സുബി മരിച്ച് ദിവസങ്ങൾക്കകം തന്നെ നടൻ ഇന്നസെന്റും നമ്മെ വിട്ടുപിരിഞ്ഞു.

ഇന്നസെന്റിനൊപ്പം നിരവധി കഥാപാത്രങ്ങൾ ചെയ്ത വ്യക്തിയായിരുന്നു മാമുക്കോയ. ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. പ്രിയ സുഹൃത്ത് വിടവാങ്ങി കൃത്യം ഒരു ഒരുമാസം തികയുമ്പോൾ ഇപ്പോഴിത മാമുക്കോയ എന്ന അതുല്യപ്രതിഭയും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. കഴിഞ്ഞമാസം 26 ആം തീയതിയാണ് ഇന്നസെന്റ് മരണപ്പെട്ടത്. ഒരാഴ്ചയോളം ആശുപത്രി വാസത്തിനു ശേഷമാണ് പ്രിയ നടൻ ഇന്നസെന്റും ഈ ലോകത്തോട് വിട പറഞ്ഞത്.
മാമുക്കോയക്ക് സഹോദരസ്ഥാനിയൻ ആയിരുന്നു നടൻ ഇന്നസെന്റ്, അദ്ദേഹം വിടവാങ്ങി കൃത്യം ഒരു മാസം തികയുമ്പോൾ മാമുക്കോയയും ഈ ലോകത്തോട് വിട പറയും എന്ന് പ്രേക്ഷകർ ഒരിക്കലും കരുതിയിരുന്നില്ല. ഒരു മാസത്തിനിടയിൽ മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരങ്ങളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് മലയാള സിനിമയുടെ മാത്രമല്ല മലയാളികളുടെ കൂടി തീരാനഷ്ടമാണ്. Mammukkoya also left this world exactly one month after Innocent died.
Comments are closed.