എം.ടി വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച് തിരൂരിൽ മമ്മൂട്ടിയുടെ മാസ്സ് എൻട്രി; താരത്തെ ഒരുനോക്ക് കാണാൻ തിരൂരിൽ എത്തിയത് ആയിരങ്ങൾ | Mammootty came at Thunchan parambu Tirur

Mammootty came at Thunchan parambu Tirur Malayalam : ഭാഷ പിതാവിന്റെ നാട്ടിൽ എം.ടി യുടെ നവതി ആഘോഷ പരിപാടികൾക്ക് മുഖ്യതിഥിയായി എത്തിയത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി . തങ്ങളുടെ പ്രിയ താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ തിരൂർ കാർ കയ്യടിക്കാനും ആർപ്പു വിളിക്കാനും തുടങ്ങി. തിരൂർക്കാരെ കാണാൻ ഇതിലും നല്ല അവസരം വേറെയില്ലെന്ന് മമ്മൂട്ടി. ഒരു നടൻ എന്ന നിലക്ക് തന്നെ പോളിഷ് ചെയ്യുന്നതിൽ വളരെ വലിയ പങ്കു വഹിച്ച ആളാണ്

എം.ടി എന്നും അദ്ദേഹം അക്ഷരാർത്ഥത്തിൽ ഗുരുസ്ഥാനീയനാണെന്നും മമ്മൂട്ടി കൂട്ടി ചേർത്തു.ഒരു വടക്കൻ വീരഗാഥ(1989), മിഥ്യ(1990), സുകൃതം(1994), കേരള വർമ്മ പഴശി രാജ(2009) എന്നിവ എം.ടി യുടെ സംവിധാനത്തിൽ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളാണ്.എം.ടി ഏൽപ്പിച്ച കഥാപാത്രങ്ങളെല്ലാം തകർത്തഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിച്ചൂ എന്നത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളാണ്.

മുഹമ്മദ് കുട്ടി പാന പറമ്പിൽ ഇസ്മയിൽ എന്നാണ് യഥാർത്ഥ നാമദേയം. സിനിമയിൽ എത്തിയപ്പോൾ മമ്മൂട്ടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിച്ചു. അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതം എടുത്തു നോക്കിയാൽ 400 ലധികം സിനിമകളിൽ അഭിനയിച്ചതായി കാണാം.ഏറ്റവും ഒടുവിലായി അഭിനിയിച്ച ചിത്രങ്ങളാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്കും.

ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾക്കു പുറമെ അഭിനയ കലയ്ക്ക് നൽകിയ സംഭാവനകൾക്ക് മുന്നിൽ 1998 ൽ രാജ്യം പത്‌മശ്രീ നൽകി ആദരിച്ചു. കൂടാതെ കേരള സംസ്ഥാനം നൽകുന്ന രണ്ടാമത്തെ വലിയ അവാർഡായ കേരള പ്രഭ 2022 ൽ ലഭിച്ചു.1951 ൽ കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. നിയമത്തിൽ ബിരുദമെടുത്ത അദ്ദേഹം യാദൃശ്വികമായാണ് സിനിമയിൽ വരുന്നത്. ഭാര്യ സുൽഫത്ത്. യുവ താരം ദുൽഖർ സൽമാനും സുറുമിയും മക്കളാണ്. Mammootty came at Thunchan parambu Tirur

Rate this post

Comments are closed.