കാളിന്ദി തീരത്തെ രാധയെ പോലെ.!! കടല്‍തീരത്ത് സാരിയിൽ നൃത്തച്ചുവടുകള്‍ വെച്ച് അതീവ സുന്ദരിയായി നടി മമിത ബൈജു.!! | Mamitha Baiju Amazing Look in Red Saree

Mamitha Baiju Amazing Look in Red Saree : സർവുപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന നടിയാണ് മമിതാ ബൈജു. ഹണി ബീ 2 – സെലിബ്രേഷൻസ് എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് മമിത പ്രേക്ഷക ശ്രദ്ധ നേടിയത്. രജീഷ് വിജയനൊപ്പം ഖോ ഖോ യിലാണ് മമിതയുടെ ആദ്യ നായിക വേഷം.

ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ഇന്റർനാഷണൽ ലോക്കൽ ഹിസ്റ്ററി, വികൃതി, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. “സൂപ്പർ ശരണ്യ” എന്ന ചിത്രത്തിൽ സോന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിതയ്ക്ക് ധാരാളം ആരാധകരെ നേടാൻ കഴിഞ്ഞു. ഈ ചിത്രത്തിലെ മമിതയുടെ വേഷമാണ് പ്രധാന കഥാപാത്രത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത്.

Mamitha Baiju Amazing Look
Mamitha Baiju Amazing Look

അതിന് ശേഷം ഫോർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. തിയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ പ്രണയവിലാസമാണ് താരത്തിന്റെ അവസാന റിലീസ്. നായികയായി കൂടുതൽ ചിത്രങ്ങൾ മമിതയ്ക്ക് ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിരവധി ആരാധകരും ഫോളോവേഴ്‌സും ഉള്ള ഇൻസ്റ്റാഗ്രാമിലെ താരം കൂടിയാണ് മമിത.

താരം ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രചാരം നേടുകയാണ്. ചുവന്ന സാരിയുടുത്ത് നൃത്ത മുദ്രകൾ കാണിച്ച് കടൽതീരത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതാണോ അപ്സര കന്യക എന്നാണ് ഫോട്ടോകൾ കണ്ട ആരാധകരിൽ ചിലർ ചോദിക്കുന്നത്.

Rate this post

Comments are closed.