ലുക്മാൻ അവറാൻ ഇനി ജുമൈമക്കു സ്വന്തം..!!😍👌

ലുക്മാൻ അവറാൻ ഇനി ജുമൈമക്കു സ്വന്തം..!!😍👌 പ്രിയപ്പെട്ട നടൻ ലുക്മാൻ അവറാന്റെയും ജുമൈമയുടെയും വിവാഹം കഴിഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരും വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി 20ന് ഇവരുടെ വിവാഹം നടക്കുമെന്ന് വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ആ മനോഹര നിമിഷം ഇന്നായിരുന്നു. ലുക്മാൻന്റെയും ജുമൈമയുടെയും വിവാഹം കഴിഞ്ഞു. ഒത്തിരി ആരാധകരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നത്. ഒപ്പം പ്രേക്ഷകരും ഒത്തിരി സന്തോഷത്തോടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

കെ.എൽ 10 എന്ന സിനിമയിലൂടെയാണ് ലുക്മാൻ സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. സപ്തമ ശ്രീ തസ്കരഹ, വള്ളിയും തെറ്റി പുള്ളിയും തെറ്റി, പോപ്കോൺ, കലി, സുഡാനി ഫ്രം നൈജീരിയ, കക്ഷി അമ്മിണിപ്പിള്ള, വൈറസ്, മമ്മൂട്ടി നായകനായ ഉണ്ട എന്ന സിനിമ ഇതെല്ലാം പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് ഓപ്പറേഷൻ ജാവ അതിലൂടെയാണ് നായകനായി വരുന്നതും വളരെ ശ്രദ്ധേയമായി മാറിയതും.

എല്ലാ തലമുറയുടേയും പ്രധാനതാരം ആയി മാറിയതും ഈയൊരു സിനിമയിലൂടെയാണ് ഐശ്വര്യലക്ഷ്മി നായികയായ അർച്ചന 31 ആണ് അവസാനം പുറത്തു വന്ന സിനിമ. അതിലും വളരെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം തന്നെ താരം ചെയ്തിട്ടുണ്ട്. ലുക്മാൻ എന്ന നടൻ ഏതു വേഷം കൊടുത്താലും അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറികൂടിയ ആളാണ്. ചെറിയ വേഷങ്ങളിൽ തുടങ്ങി മുഴു നീള ചിത്രം വരെ ലുക്മാനു ചെയ്യാൻ ആകുമെന്നും തെളിയിച്ചു കൊണ്ടാണ് ഒരു പുതിയ സിനിമയും പുറത്തു വരുന്നത്.

മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാൻ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമ എന്ന സ്വപ്നത്തിലേക്ക് താരം എത്തിയത്. എൻജിനീയറിങ് മേഖലയിൽ നിന്നും സ്വന്തം ആഗ്രഹപ്രകാരമാണ് സിനിമയിലേക്ക് ലുക്മാൻ വന്നത്‌ എന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ ഇതാ ലുക്മാന്റെ വിവാഹമാണ്. വിവാഹ വീഡിയോ സോഷ്യൽ മീഡിയ വഴി ഒത്തിരി പേരാണ് കണ്ടിട്ടുള്ളതും ആശംസകൾ അറിയിച്ചതും. ഇനിയും ഒത്തിരി സിനിമകൾ ചെയ്യട്ടെ എന്നും അതുപോലെ തന്നെ നല്ലൊരു കുടുംബ ജീവിതവും ആയിരിക്കട്ടെ ലുക്മാനും , ജുമൈമയ്ക്കും എന്നും ആശംസിക്കാം.

Comments are closed.