
ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിക്കൊപ്പം ബോളിവുഡിൽ നിന്ന് സൽമാൻഖാനും..!!😍👌 മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ആണ് ലൂസിഫർ. ഒരുപാട് നാളുകൾക്കു ശേഷം മോഹൻലാൽ മാസ്സ് പെർഫോമൻസ് കാഴ്ചവെച്ച ചിത്രം കൂടിയായിരുന്നു ലൂസിഫർ. അവതരണത്തിലും ഏറെ പുതുമകളോടെ ആണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. മാത്രമല്ല മലയാളികളുടെ സ്വകാര്യ അഹങ്കാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ ചര്‍ച്ചയായതാണ് ലൂസിഫര്‍.
മോഹൻലാല്‍ നായകനാകുകയും ചെയ്തപ്പോള്‍ വലിയ പ്രതീക്ഷയായി ചിത്രത്തിന്. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്തു. ലൂസിഫര്‍ രണ്ടാം ഭാഗമായി എമ്പുരാൻ എത്തുന്നതിനു മുന്നേ സിനിമ തെലുങ്കിലേക്ക് എത്തുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. ചിരഞ്ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ സത്യത്തിൽ ആവേശത്തിലാണ്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്ജീവി തന്നെ തന്റെ ആരാധകരോട് നേരിട്ടെത്തി അറിയിച്ചിരുന്നു. പിന്നീട് സിനിമയ്ക്ക് ഗോഡ്ഫാദര് എന്ന് പേരിടാൻ തീരുമാനിച്ചെന്നും അദ്ദേഹം തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞിരുന്നു. ചിരഞ്ജീവിയുടെ മകന് രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോളിവുഡില്‍ നിന്നും ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തുന്ന ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജിലെ സംവിധായകന്റെ മികച്ച തുടക്കമാണ് ലൂസിഫറിലൂടെ നമ്മൾ കണ്ടത്.
ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദറി’ ന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറില് അവതരിപ്പിക്കാനെത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് സംവിധായകന് മോഹന്‍ രാജ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കില്‍ ചിരഞ്ജീവി സ്റ്റീഫന്‍ നെടുമ്പള്ളിയായി വരുമ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.എന്നാൽ വീണ്ടും ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു റിപ്പോർട്ടാണ് ഗോഡ്ഫാദർ നെപ്പറ്റി പുറത്തുവരുന്നത്. സൽമാൻ ഖാനും ചിത്രത്തിന്റെ ഭാഗമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം.
ഇതോടെ ചിത്രം പ്രതീക്ഷയോട് കൂടി കാത്തിരിക്കുന്ന ആരാധകർക്ക് ഇരട്ടി മധുരമാണ് ലഭിച്ചിരിക്കുന്നത്. പക്ഷേ ഏതു കഥാപാത്രമാണ് സൽമാൻഖാൻ ചെയ്യുന്നതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ടോവിനോ മലയാളത്തിൽ അനശ്വരമാക്കിയ ജതിൻ രാംദാസ് എന്ന കഥാപാത്രമായാണോ സൽമാൻ ഖാൻ എത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. എന്നാൽ പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന കഥാപാത്രമാണ് ചെയ്യുന്നതെന്നും ഒരു വിഭാഗം ആരാധകർ സംശയിക്കുന്നു. എന്തായാലും സൽമാൻഖാൻ കൂടി എത്തുന്നതോടെ ചിത്രം മറ്റൊരു ലെവലിലേക്ക് ഉയരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Comments are closed.