നീല അഴകിൽ ലിന്റുറോണിയുടെ വളക്കാപ്പ് ചടങ്ങ്!! ആഗ്രഹിച്ച പോലെ വളക്കാപ്പും, റോണിയുടെ പിറന്നാളിന് ഇരട്ടി മധുരവും; വീഡിയോ പങ്കുവെച്ച് ലിന്റു റോണി | Lintu Rony Valaikaapu Video Viral

Lintu Rony Valaikaapu Video Viral Malayalam : അഭിനയരംഗത്ത് എന്നും സജീവമായി നിലനിൽക്കുന്ന താരമാണ് ലിന്റു റോണി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ ലിന്റു ഇതിനോടകം അഭിനയത്തിലൂടെ തന്റെ സ്ഥാനം മലയാളികൾക്കിടയിൽ ഉറപ്പിച്ചു കഴിഞ്ഞു. എന്ന് സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകൻ, ഭാര്യ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ലിന്റു ഏഴാം സൂര്യൻ, ആദം ജോൺ, വാടാമല്ലി, ചങ്ക്സ് എന്നി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

താരം അടുത്തിടെയാണ് താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത തൻറെ ആരാധകരെ അറിയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ലിന്റുവിനും റോണിക്കും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നത് പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള താരം അടുത്തിടെ തൻറെ കുഞ്ഞിൻറെ ജെൻഡറും വ്യക്തമാക്കുകയുണ്ടായി.

Lintu Rony Valaikaapu Video Viral
Lintu Rony Valaikaapu Video Viral

ഇപ്പോൾ ലണ്ടനിൽ സ്ഥിരതാമസമാക്കിയ താരം വളകാപ്പു ചടങ്ങിന്റെ ചിത്രങ്ങളും അതോടൊപ്പം തന്നെ പ്രിയപ്പെട്ടവന്റെ ജന്മദിനാശംസകൾ ആണ് ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ എപ്പോഴും റാണിയെ പോലെ കാത്തുസൂക്ഷിക്കുന്ന അച്ചുവിന് പിറന്നാളാശംസകൾ. ഓരോ ദിവസവും ആഘോഷമാക്കി മാറ്റുന്നതിന് ഒരുപാട് നന്ദി. വീണ്ടും ഒരു പിറന്നാൾ എത്തിയിരിക്കുന്നു.

ഏറെ സന്തോഷത്തോടെ നമുക്ക് പിറന്നാളാഘോഷിക്കാം എന്നാണ് സോഷ്യൽ മീഡിയ പേജിൽ താരം കുറിച്ചത് പിറന്നാളാഘോഷത്തോടൊപ്പം തന്നെ വളകാപ്പ് ചടങ്ങും നടത്തിയതിന്റെ സന്തോഷത്തിലാണ് ലിന്റുവും റോണിയും. നീലസാരിയും ആഭരണങ്ങളും മുല്ലപ്പൂവും ഒക്കെ വെച്ച് നാടൻ പെൺകുട്ടിയെ പോലെയാണ് വളകാപ്പ് ചടങ്ങിൽ ലിന്റു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന ഒരു ആഘോഷം ഇത്രയേറെ മനോഹരമാക്കി തന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഞാൻ ആഗ്രഹിച്ചത് പോലെ തന്നെയുള്ള സാരിയാണ് ധരിച്ചത് എന്ന് വളകാപ്പു ചടങ്ങിനോടനുബന്ധിച്ച് ലിന്റു പറഞ്ഞിരുന്നു. Lintu Rony Valaikaapu Video Viral

Rate this post

Comments are closed.