മകന്റെ പേരും മാമോദിസയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് ലിബിൻ സഖറിയ…😍😘

മകന്റെ പേരും മാമോദിസയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് ലിബിൻ സഖറിയ…😍😘 സരിഗമപ’ എന്ന റിയാലിറ്റി​ ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ലിബിൻ സഖറിയ. ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ സ്വന്തമാക്കിയിരുന്നു. നിഷ്കളങ്കത നിറഞ്ഞ ചിരിയും കുട്ടിത്തവും ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥിയാക്കി ലിബിനെ മാറ്റിയിരുന്നു. ഗായകൻ ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സരിഗമപ എന്ന റിയാലിറ്റി ഷോ താരം ലിബിൻ സഖറിയ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ വഴി. മകന്റെ മാമോദിസ ചടങ്ങും ഒപ്പം മകന്റെ പേരും വെളിപ്പെടുത്തി കൊണ്ടാണ് ലിബിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌. ജോൺ ലിബിൻ സഖറിയ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന മനോഹരമായ പേര്. താരത്തിനും അൽഫോൻസ തെരേസയ്ക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

ലിബിലിന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയുടെ വിശേഷങ്ങൾ ലിബിൻ സോഷ്യൽ മീഡിയ വഴി പലപ്പോഴും പങ്കുവച്ചിരുന്നു. അധികമാരും അറിയാത്ത പ്രണയവിവാഹമായിരുന്നു ഇവരുടേത്. സരിഗമപ തെരേസ കാണില്ലായിരുന്നു എന്നും അവളുടെ മമ്മി ആയിരുന്നു പ്രോഗ്രാം കണ്ടു കൊണ്ടിരുന്നത് എന്നും ലിബിൻ പറഞ്ഞിരുന്നു. ഒരു ഇന്റർവ്യൂ കണ്ടിട്ടാണ് ഇത് ആരാണെന്ന് അറിയാൻ വേണ്ടി അൽഫോൻസ സരിഗമപ കാണുന്നതെന്നും, ലിബിനെ അറിയുന്നതും.

ഒരു സുഹൃത്ത് വഴിയാണ് ലിബിന്റെ നമ്പർ ലഭിച്ചതെന്നും ആശംസകൾ അറിയിക്കാൻ ആയിട്ടാണ് കോൺടാക്ട് ചെയ്തത് എന്നൊക്കെ പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. പതിയെ സൗഹൃദം ആയി മാറിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോൾ സന്തോഷം നിറഞ്ഞ ജീവിതത്തിനിടയിൽ ഇരട്ടി മധുരമായി ഒരു ആൺകുഞ്ഞിന് അൽഫോൻസ ജന്മം നൽകിയിരിക്കുകയാണ്.

Comments are closed.