എല്ലാം തികഞ്ഞ ആളുകളെ കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണ്..!!🔥👌 എന്റെയും ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്…👆🏻👆🏻

കുക്കറി ഷോകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പളായും ലക്ഷ്മി നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ മകളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിനായി താരം വിദേശത്തേക്കുപോയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാ യാത്രകളിലും ഭർത്താവിനെ ഒഴിവാക്കി നിർത്തിയതിന്റെ കാരണം ചോദിച്ച ആരാധകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. ഇരുവരും വേര്‍പിരിഞ്ഞത് കൊണ്ടാണോ എന്നുള്ള പ്രേക്ഷകരുടെ സംശയങ്ങൾ നിരന്തരം വന്നതോടെ അതില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് താരം. വീക്കെന്‍ഡുകളില്‍ മക്കളുടെ കൂടെ റിസോര്‍ട്ടിലും മറ്റുമൊക്കെ പോയിരുന്ന വീഡിയോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിനെ കൂട്ടാതെയാണോ പോയത്.

ബോബി ചേട്ടന്‍ എവിടെ? അദ്ദേഹത്തെ കൂടി കൊണ്ട് പോയാല്‍ കൂടുതല്‍ സന്തോഷം ആവില്ലായിരുന്നോ, ഇനി പുള്ളിക്കാരന്‍ ഇട്ടേച്ച് പോയോ? എന്നിങ്ങനെയൊക്കെയായിരുന്നു ചോദ്യങ്ങള്‍. എല്ലാവര്‍ക്കും ഇപ്പോൾ അറിയേണ്ടത് ഭര്‍ത്താവ് എവിടെയാണ് അദ്ദേഹം ഇല്ലാതെയാണോ സഞ്ചരിക്കുന്നത് എന്നെല്ലാം അറിയാനാണ്. എല്ലാറ്റിനും മറുപടി ഇവിടെ പറയാമെന്ന് വിചാരിച്ചാണ് വന്നതെന്ന് ലക്ഷ്മി വീഡിയോയിൽ വ്യക്തമാക്കുന്നു.

വിവാഹജീവിതമാകുമ്പോൾ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌ വേണം. എല്ലാം തികഞ്ഞ ആളുളെ കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാല്‍ അത് വലിയ ഭാഗ്യമാണ്. എന്റെയും ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്. അതില്‍ ഒന്ന് യാത്രകൾ തന്നെയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താല്‍പര്യവുമില്ല. തിരുവനന്തപുരത്തുനിന്ന് പുറത്തേക്ക് വരാന്‍ പോലും ആൾക്ക് ഇഷ്ടമില്ല. വെള്ളവും കായലുമൊന്നും ഇഷ്ടമല്ല.

ഞങ്ങള്‍ പോയ റിസോര്‍ട്ട് കണ്ടാല്‍ അയ്യോ ഇവിടെ നിന്നും പോകാം എന്നേ അദ്ദേഹം പറയുകയുള്ളു. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ശരിയാണോ എന്ന് ലക്ഷ്മി ചോദിക്കുന്നു. ബോബി ചേട്ടന് ഗ്രാമത്തില്‍ ഫാം ഉണ്ട്. അവിടെ പോവാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഞങ്ങളും അങ്ങോട്ട് പോവാറുണ്ട്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഞങ്ങൾ ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്‍ഷമാവുകയാണ്. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ഒത്തിരിയധികം വിട്ട് വീഴ്ചകള്‍ ഞങ്ങൾ ചെയ്യുനുണ്ട്. എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും അദ്ദേഹം കൂട്ട് നില്‍ക്കാറുണ്ടെന്നും താരം തുറന്നു പറയുന്നു.

Comments are closed.