ചേട്ടന്റെ ആദ്യ സംവിധാനവും അനിയത്തിയുടെ ആദ്യ പ്രൊഡക്ഷവും ഒന്നിക്കുമ്പോൾ..!!🥰😍

24 വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഞ്ജുവിന്റെ സഹോദരൻ മധു വാര്യരാണ്. ഒപ്പം ചിത്രത്തിൻറെ പ്രൊഡക്ഷനിൽ വലിയ ഒരു പങ്ക് മഞ്ജുവിന് ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. മാർച്ച് 18 ന് ഒ ടി ടി റിലീസ് ചെയ്യാൻ ആരംഭിക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിൻറെ വിശേഷങ്ങളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മധു വാര്യരും മഞ്ജുവാര്യരും ഒപ്പം തെന്നലും.

ഇൻസ്റ്റാഗ്രാമിലെ റിലീസുകൾ കണ്ടാണ് ചിത്രത്തിൽ അഭിനയിക്കാനായി തെന്നലിനെ തിരഞ്ഞെടുത്തത് എന്ന് മധുവാര്യർ പറയുന്നു. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ അതിനോട് ഒരുപാട് താല്പര്യം തോന്നിയെന്നും അതുകൊണ്ട് തന്നെ ചിത്രം സ്വന്തമായി എടുക്കണം എന്ന് തോന്നിയത് കൊണ്ടാണ് ചേട്ടൻറെ സംവിധാനത്തിലുള്ള ചിത്രം പ്രൊഡക്ഷൻ ചെയ്യുവാൻ തീരുമാനിച്ചതെന്നാണ് മഞ്ജു പറയുന്നത്.

ബിജുമേനോനെ ആണ് ആദ്യം ചിത്രത്തിലേക്ക് സെലക്ട് ചെയ്തത് എന്നും അതിനു ശേഷമാണ് മഞ്ജുവിലേക്ക് എത്തിയതെന്നും മധുവാര്യർ പറയുന്നു. 1998 ന് ശേഷം മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ട് ഒന്നുകൂടി ചേർത്തിണക്കുക എന്ന ലക്ഷ്യമായിരുന്നു ഇരുവരെയും നായികാനായകന്മാരായി തെരഞ്ഞെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്. മാത്രവുമല്ല വളരെ നാളത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലളിതം സുന്ദരം എന്ന ചിത്രം പുറത്തു വരുന്നത് എന്നും കോവിഡും പ്രളയവും തന്ന ദുരിതങ്ങളും ദുഃഖങ്ങളും വളരെ വലുതാണെന്നും ഇരുവരും വ്യക്തമാക്കുന്നു.

ക്യാമറാമാൻ, കോസ്റ്റും തുടങ്ങിയ പല കാര്യങ്ങളിലും കോവിഡും പ്രളയവും വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്നും അതൊക്കെ കടന്നാണ് ഒ ടി ടി യിലൂടെ ചിത്രം ഇപ്പോൾ സിനിമാപ്രേമികൾക്ക് മുന്നിലെത്തുന്നത് എന്നും മധുവാര്യർ വ്യക്തമാക്കുന്നു. തീയേറ്ററിൽ റിലീസ് ആഗ്രഹിച്ചിരുന്നു എങ്കിലും ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടും വിഷമവും തോന്നുന്നില്ല എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.

Comments are closed.