ജീവിതത്തിലെ ധന്യമുഹൂർത്തം വന്നെത്തി, കാത്തിരിപ്പുകൾക്ക് വിരാമം! സന്തോഷ നിമിഷം ആരാധകരോട് പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര | Lakshmi Nakshatra Happy Moments in Life

Lakshmi Nakshatra Happy Moments in Life

Lakshmi Nakshatra Happy Moments in Life : ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് മലയാളികളുടെ പ്രിയതാരം ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണത്തിലൂടെയാണ് താരം മലയാളികളുടെ മനസിൽ ഇടം പിടിച്ചത്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെത്തിയപ്പോഴാണ് താരത്തെ പ്രേക്ഷകർ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്.

സ്റ്റാർ മാജിക് ഷോയിൽ നിരവധി താരങ്ങൾ എത്താറുണ്ടെങ്കിലും, അവരേക്കാൾ കൂടുതൽ ആരാധകരെ ഏറ്റു വാങ്ങാൻ ലക്ഷമിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി നക്ഷത്ര. താരത്തിൻ്റെ ഓരോ വിശേഷങ്ങളും, മറ്റു കാര്യങ്ങളുമൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ‘ലക്ഷ്മി നക്ഷത്ര’ എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം താരത്തിൻ്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാറുള്ളത്. ലക്ഷ്മി യുട്യൂബ് ചാനൽ വഴി പങ്കുവയ്ക്കുന്ന വീഡിയോകളൊക്കെ

തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ വീഡിയോകൾ പ്രേക്ഷകരെ മടുപ്പിക്കാതെ തമാശയോടു കൂടിയും, രസകരമായും കൈകാര്യം ചെയ്യാൻ താരം കാണിച്ച മിടുക്കാണ് വീഡിയോ പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറി തുടങ്ങിയത്. എന്നാൽ ഇന്ന് താരം വലിയൊരു സന്തോഷകരമായ കാര്യമാണ് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

തൻ്റെ യുട്യൂബ് ചാനലിന് 2 മില്യൺ സബ്സ്ക്രൈബേഴ്സാകാൻ പോകുന്ന സന്തോഷ നിമിഷം. ടിവിയിൽ ഫെയ്സ് ബുക്ക് യൂട്യൂബ് ഓണാക്കി ക്ഷമയോടുകൂടി ഇരുന്ന് 2 മില്യൺ ആയപ്പോൾ താരം ദൈവത്തിനും, സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും, സ്നേഹവും അറിയിക്കുകയായിരുന്നു. ഒന്നര വർഷത്തെ വലിയ അധ്വാനത്തിൻ്റെ ഫലമാണ് ഇതെന്ന് പറയുകയാണ് താരം. താരത്തിൻ്റെ ഈ സന്തോഷത്തിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

Comments are closed.