കുട്ടിമാമാ ഞാൻ ഞെട്ടി മാമാ..!!😲😳 പുതിയ സന്തോഷ വാർത്തയുമായി പേർളിയും കുഞ്ഞു നിളയും…😱🔥

കുട്ടിമാമാ ഞാൻ ഞെട്ടി മാമാ..!!😲😳 പുതിയ സന്തോഷ വാർത്തയുമായി പേർളിയും കുഞ്ഞു നിളയും…😱🔥 അഭിനേത്രി, ടെലിവിഷൻ അവതാരക, യൂട്യൂബർ എന്നിവയിലൂടെ നിരവധി ആരാധകരെയും പ്രേക്ഷകരെയും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത താരങ്ങളിലൊരാളാണ് പേർളി മാണി. സമീർ താഹിറിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങി വൻ പ്രേക്ഷക സ്വീകാര്യത നേടിയ ദുൽക്കർ ചിത്രമായ “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന സിനിമയിലൂടെയാണ് പേർളി സിനിമാലോകത്ത് എത്തുന്നത്. തുടർന്ന് ഇങ്ങോട്ട് നിരവധി സിനിമകളിൽ പ്രമുഖ നായകന്മാരുടെ നായികയായും സഹനായികയായും നിരവധി ഗ്ലാമറസ് വേഷങ്ങളാണ് താരം കാഴ്ചവെച്ചിരുന്നത്.

ശേഷം ടെലിവിഷൻ അവതാരകയായും തിളങ്ങിയ ഇവർ മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയും ആയിരുന്നു. ശ്രീനിഷുമായുള്ള താരത്തിന്റെ വിവാഹവും മറ്റു കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെയേറെ ചർച്ചയാക്കപ്പെട്ടത് ഇവരുടെ പ്രേക്ഷക സ്വീകാര്യതയെയാണ് കാണിക്കുന്നത്. 2019 മെയിലായിരുന്നു സിനിമാതാരവും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ ശ്രീനിഷ് അരവിന്ദിനെ പേർളി ജീവിത പങ്കാളിയാക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

വിവാഹ ശേഷം പേർളിഷ് ദമ്പതികളുടെയും കുഞ്ഞു നിളയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. എന്നാൽ ഇപ്പോഴിതാ, പുതിയ ഒരു സന്തോഷവാർത്ത ആരാധകരുമായും പ്രേക്ഷകരുമായും പങ്കുവെച്ചിരിക്കുകയാണ് പേർളി മാണി. കുഞ്ഞു നിളയോടൊപ്പം ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയ താരം തങ്ങളുടെ പുതിയൊരു സംരംഭത്തെ ആരാധകർക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. മെറൂൺ കളറിലുള്ള തങ്ങളുടെ സ്വന്തം ഉൽപ്പന്നമായ ഒരു ടീഷർട്ട് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാത്രമല്ല ടീഷർട്ടിൽ അച്ചടിച്ചിട്ടുള്ള വാക്കുകൾ നൽകുന്ന നിരവധി അർത്ഥങ്ങളും താരം പ്രേക്ഷകർക്കായി വിശദീകരിക്കുന്നുണ്ട്.

ദി മെർച്ച് ബെ എന്ന വെബ്സൈറ്റ് വഴി ഇനി മുതൽ ഏതൊരാൾക്കും തങ്ങളുടെ വസ്ത്ര ഉൽപ്പന്നങ്ങൾ വാങ്ങാമെന്നും ഒരുപാട് കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഒരു സംരംഭംമെന്നും താരം പറയുന്നുണ്ട്. പേർളി ലൈവ് ചെയ്യുന്നതിനിടെ കുഞ്ഞ് നിളയുടെ കുസൃതികളും വീഡിയോയിൽ കാണാവുന്നതാണ്. മാത്രമല്ല തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പിന്തുണ നൽകിയ ആരാധകരെ പേരെടുത്തു പറഞ്ഞുകൊണ്ട് താരം നന്ദി പ്രകാശിപ്പിക്കുന്നുമുണ്ട്. തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയൊരു സംരംഭത്തിനായി നിരവധി ആരാധകരാണ് പിന്തുണയും ആശംസകളുമായും എത്തുന്നത്.

Comments are closed.