രോഹിത്തും സിദ്ധുവും ഇനി സുമിത്രക്ക് വേണ്ടി അങ്കം ചെയ്യുമ്പോൾ.. ആശംസ നിറഞ്ഞ കുടുംബവിളക്ക് പ്രേക്ഷകർ!! | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : രോഹിത്തും സിദ്ധുവും ഇനി സുമിത്രക്ക് വേണ്ടി അങ്കം ചെയ്യുമ്പോൾ.. വേദികയുടെ താലി അറുക്കാൻ സിദ്ധു.. ആകാംക്ഷ നിറഞ്ഞ കുടുംബവിളക്ക് പ്രേക്ഷകർ!! | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : മലയാളം ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ ഇതാദ്യം തന്നെ. മടുക്കുമ്പോൾ വലിച്ചെറിയാനും തോന്നുമ്പോൾ തിരികെയെടുക്കാനും പറ്റുന്ന വെറുമൊരു വസ്തുവല്ല സ്ത്രീയെന്ന് അടിവരയിട്ട് എഴുതിവെക്കുകയാണ് പരമ്പര കുടുംബവിളക്ക്. കുടുംബവിളക്കിൽ ഇനി സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ്. സുമിത്രയെ പുനർവിവാഹം ചെയ്യാൻ വേണ്ടി വേദികയെ ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്ന് സിദ്ധു അറിയിച്ചുകഴിഞ്ഞു. വെറുമൊരു വാക്ക് മാത്രമല്ല അത്, അതിനായി സിദ്ധു ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞു.

അതേ സമയം മേനോന്റെ ആഗ്രഹപ്രകാരം സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം ഉടൻ നടക്കും. അത് തന്നെയാണ് ഇപ്പോൾ സിദ്ധുവിന്റെ ഭയവും. സുമിത്രയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ അയാൾ തയ്യാറല്ല. എന്നാൽ ഇത് മലയാളികൾക്ക് ഒരു തിരുത്തൽ സന്ദേശം കൂടിയാണ്. സ്ത്രീ എന്നത് എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാനും വീണ്ടെടുക്കാനും കഴിയുന്ന ഒരു വസ്തുവല്ല എന്ന് ഏറെ ശക്തമായി പറഞ്ഞുവെക്കുകയാണ് ഇവിടെ. നടി മീര വാസുദേവ് നായികയായി എത്തുന്ന ടെലിവിഷൻ സീരിയൽ കുടുംബവിളക്ക് റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം മാറിമറിയുന്നത് ഭർത്താവ് സിദ്ധാർഥ് മറ്റൊരു സ്ത്രീയുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെയാണ്. ആ സൗഹൃദം പ്രണയമാകാനും പിന്നീട് അവിഹിതമാകാനും വലിയ സമയം വേണ്ടിവന്നില്ല. ശേഷം സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാർഥ് വേദികയ്ക്കൊപ്പം പോയി. കോളേജിലെ പഴയ സുഹൃത്ത് രോഹിത്ത് സുമിത്രയുടെ അരികിൽ വീണ്ടുമെത്തുമ്പോൾ അയാളുടെ മനസ്സിൽ ആ പഴയ പ്രണയത്തിന്റെ വിത്തുകൾ മുളച്ചുതുടങ്ങിയിരുന്നു.

ഇവിടെയിതാ അത് തന്നെ സംഭവിക്കാൻ പോവുകയാണ്. തന്റെ കാലശേഷം സുമിത്ര ഒറ്റപ്പെട്ടുപോകരുതെന്ന് ശിവദാസമേനോൻ ആഗ്രഹിക്കുന്നിടത്താണ് സുമിത്ര-രോഹിത്ത് ജോഡി കൂടിച്ചേരൽ സംഭവിക്കുക. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക സിദ്ധുവിനെ തന്നെയാകും. എന്തായാലും ഏറെ വഴിത്തിരിവുകൾ നിറഞ്ഞ കഥാമുഹൂർത്തങ്ങളാകും ഇനി കുടുംബവിളക്കിൽ നമുക്ക് കാണാൻ കഴിയുക.

Comments are closed.