
Kudumbavilakku Latest Episode : കുടുംബവിളക്കിൽ വീണ്ടും ട്വിസ്റ്റ്. സിനിമയിൽ പാടാൻ ഇറങ്ങിത്തിരിക്കുന്ന സുമിത്ര. എല്ലാ അനുഗ്രഹങ്ങളും നൽകി ശ്രീനിലയം. ഈ വലിയ സന്തോഷങ്ങൾ വരാനിരിക്കുന്ന ദുരന്തത്തെ ആണോ സൂചിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച. കുടുംബപ്രേക്ഷകരെ കണ്ണീരണിയിക്കുന്ന ആ രംഗങ്ങൾ ഉടൻ വരുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന അവ്യക്തമായ സൂചനകൾ. രോഹിതും സുമിത്രയും തമ്മിൽ കൂടുതൽ അടുക്കുന്നു, ഇവരുടെ റൊമാൻസ് കണ്ട് വേദികയും സിദ്ധുവും അങ്കലാപ്പിലാണ്.
അതിനിടയിൽ സുമിത്രക്ക് സിനിമയിൽ പാടാൻ ചാൻസ് കിട്ടുന്നു. എന്നാൽ കഥയിൽ ഇനി വരാനിരിക്കുന്നത് ആ ദുരന്തമാണ് എന്നതിന്റെ പ്രോമോ പുറത്തുവന്നു. രോഹിത് സുമിത്രയെ വിട്ടകലുന്നു, അതെ രോഹിത് മരിക്കുന്ന ട്രാക്കിലേക്ക് കുടുംബവിളക്ക് എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ സുമിത്രയും രോഹിത്തും സഞ്ചരിക്കുന്ന വണ്ടിയെ പിന്തുടർന്ന് കുറേ ലോറികൾ.

രോഹിത് മരിക്കുകയും വീണ്ടും സുമിത്ര ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്യുമെന്നാണ് പ്രേക്ഷകരുടെ നിഗമനം. ആ ഒറ്റപ്പെടലിൽ നിന്ന് വീണ്ടും പ്രതിസന്ധികൾ താണ്ടി തൻറെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ സുമിത്രക്ക് ആകുമോ എന്നതുമാണ് കുടുംബവിളക്കിന്റെ അടുത്ത കഥാഗതി. അതിനുശേഷവും ഈ കഥ തുടരും, രോഹിത്തിനെ നഷ്ടമായ ദുഃഖത്തിൽ നിന്നും തൻറെ ജീവിതം തിരികെ പിടിക്കുമ്പോഴും സിദ്ധുവിലേക്ക് മടങ്ങാൻ സുമിത്ര തയ്യാറാകുമോ എന്നതാണ് പ്രേക്ഷകർക്ക് മുൻപിലുള്ള അടുത്ത ചോദ്യം.
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച കഥാഗതിയാണ് ഇപ്പോൾ കുടുംബപ്രേക്ഷകർക്കായി കുടുംബവിളക്ക് പരമ്പര സമ്മാനിക്കുന്നത്. നടി മീര വാസുദേവൻ നായികയായി എത്തുന്ന പരമ്പരയിൽ ഡോക്ടർ ഷാജുവാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ പ്രധാനപ്പെട്ട മറ്റ് രണ്ട് റോളുകളിൽ കെ കെ മേനോനും ശരണ്യ ആനന്ദും തിളങ്ങുന്നു. ചിത്ര ഷേണായ് ആണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്.

Comments are closed.