
റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ നിർണ്ണായകമായ വഴിത്തിരിവുകളാണ് ഇപ്പോൾ കഥയെ നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനടന്നുകയറിയ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ആ യാത്രയിൽ സുമിതക്ക് താങ്ങും തണലുമായി നിന്ന ഒരാളാണ് സുമിത്രയുടെ പഴയകാല സുഹൃത്ത് രോഹിത്ത്.
ആദ്യകാലത്ത് സൗഹൃദം മാത്രമായിരുന്നു രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുന്നതായാണ് പരമ്പര പറയുന്നത്. അതെ, സുമിത്രക്ക് മുൻപിൽ വന്നുപെട്ടിരിക്കുന്ന പുതിയ ദുബായി യാത്ര ഒരു തരത്തിൽ രോഹിത്തിന് പഴയകാല പ്രണയം പൊടിതട്ടിയെടുക്കാനുള്ള ഒരു ഉപായം തന്നെയാണ്. അത് ഉറപ്പിച്ച് പറയുന്ന ഒരു പ്രോമോ വിഡിയോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യം ദുബായ് യാത്രയോട് നോ പറഞ്ഞിരുന്ന സുമിത്രക്ക് മുൻപിൽ ഇപ്പോൾ ശ്രീനിലയത്തുകാർ മൊത്തത്തിൽ നിർബന്ധങ്ങളുമായി എത്തിയിരിക്കുകയാണ്. ദുബായ് യാത്ര വേണ്ടെന്ന് വെക്കരുതെന്നാണ് എല്ലാവരും സുമിത്രയെ ഉപദേശിക്കുന്നത്. അതേ സമയം ഇനിയുള്ള എപ്പിസോഡുകളിൽ രോഹിത്ത് വീണുകിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കും എന്നുറപ്പിക്കുന്ന ചില രംഗങ്ങളുടെ സൂചനയും പുതിയ പ്രോമോ വീഡിയോ നൽകുന്നുണ്ട്. സുമിത്രയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്ന രോഹിത്തിനെ പ്രൊമോയിൽ കാണാം. അതേ സമയം പ്രേക്ഷകരെ മൊത്തത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയും പുതിയ പ്രോമോ വീഡിയോ നൽകുന്നുണ്ട്.
ഇന്നത്തെ പ്രൊമോയിൽ ഒരു റെസ്റ്റോറന്റിൽ വെച്ച് ജ്യൂസ് കുടിക്കുന്നതിനിടയിൽ രോഹിത്തിന് ഒരു കോൾ വരുകയും അബദ്ധത്തിൽ രോഹിത്തിന്റെ ജ്യൂസ് തട്ടിപോകുന്നതും അത് സുമിത്രയുടെ കയ്യിൽ ആകുന്നതും കാണാം. രോഹിത്ത് പെട്ടന്ന് തന്നെ തന്റെ കർചീഫ് കൊണ്ട് സുമിതയുടെ കൈകൾ തുടച്ചുകൊടുക്കുന്നതായും കാണാം. അതെ സമയം അത് കണ്ടുകൊണ്ട് സിദ്ധു ആ റെസ്റ്റോറന്റിലേക്ക് വരുന്നതായും കാണാം. ഇത് കാണുന്ന സിദ്ധുവിന്റെ മുഖം ആകെ മാറുന്നതായും പ്രൊമോയിൽ കാണിക്കുന്നു…
Comments are closed.