കുടുംബവിളക്കിൽ സുമിത്ര-മഹേന്ദ്രൻ യുദ്ധം മുറുകുന്നു…🔥🔥 മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ നിയമ സഹായം തേടി സുമിത്ര..!!🔥👌

മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ നിയമ സഹായം തേടി സുമിത്ര..!!🔥👌 കുടുംബവിളക്കിൽ സുമിത്ര-മഹേന്ദ്രൻ യുദ്ധം മുറുകുന്നു…🔥🔥 കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരക്ക് റേറ്റിങ്ങിലും ഒന്നാം സ്ഥാനമാണുള്ളത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതയാത്രയാണ് കുടുംബവിളക്ക് പറയുന്നത്. ഭർത്താവ് സിദ്ധാർഥ് വേദികയ്‌ക്കൊപ്പം പുതിയൊരു കുടുംബജീവിതം ആരംഭിക്കുമ്പോഴും വേദിക ആജൻമശത്രുവായി പ്രഖ്യാപിച്ച് പലവിധത്തിൽ ദ്രോഹിച്ചുതുടങ്ങുമ്പോഴും തളരാതെ മുന്നേറാൻ സുമിത്രക്ക് ധൈര്യം പകരുന്നത് ആത്മവിശ്വാസത്തിന്റെ കരുത്താണ്.

വേദിക സൃഷ്ടിച്ച ശത്രുവാണ് മഹേന്ദ്രൻ. ആധാരവുമായി ബന്ധപ്പെട്ട് വിഷയത്തിൽ മഹേന്ദ്രൻ ശ്രീനിലയത്തിൽ കയറിയിറങ്ങിയതും സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതുമെല്ലാം പ്രേക്ഷകർ കണ്ടതാണ്. മഹേന്ദ്രന്റെ നീച്ചമായ ബിസിനസ് തന്ത്രങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചിരിക്കുകയാണ് സുമിത്ര. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ മഹേന്ദ്രന്റെ വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റിനെ വിളിക്കുന്ന സുമിത്രയെ കാണാം.

എന്നാൽ ഞൊടിയിടയിൽ വക്കീലിനെ മഹേന്ദ്രൻ വിളിക്കുകയും സുമിത്ര പറയും പ്രകാരം മുന്നോട്ട് പോകുന്നത് നിങ്ങൾക്ക് നല്ലതിനല്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതും കാണാം. അത്യന്തം ഭീകരമായ ഒരു വിഷയമാണിതെന്നും ഇതിൽ കയറിപ്പിടിച്ച് മഹേന്ദ്രനെതിരെ യുദ്ധം ചെയ്യാൻ നിൽക്കണ്ട എന്നുമാണ് സുമിത്രക്ക് രോഹിത്തിന്റെ വക ഉപദേശം. മഹേന്ദ്രനെതിരെയുള്ള കേസിൽ മുന്നോട്ടുപോകാൻ സുമിത്രക്ക് പിന്തുണ നൽകുന്ന ശിവദാസമേനോനെയും പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. മഹേന്ദ്രന്റെ നീചമായ ബിസിനസ് മാർഗത്തിൽ ജീവിതം വഴിയാധാരമായ പാവങ്ങൾക്ക് വേണ്ടി വാദിച്ചുകൊണ്ടാണ് സുമിത്രയുടെ പുതിയ പ്രതിഷേധം.

നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. മീര വാസുദേവിന് പുറമേ കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, എഫ് ജെ തരകൻ, ശ്രീലക്ഷ്മി ശ്രീകുമാർ, നൂബിൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. മീര വാസുദേവ് ഒരിടവേളക്ക് ശേഷം അഭിനയത്തിൽ സജീവമായത് കുടുംബവിളക്കിലൂടെയായിരുന്നു. സുമിത്ര എന്ന കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന താരത്തിന് വൻ പ്രേക്ഷകപിന്തുണയാണ് ലഭിക്കുന്നത്.

Watch Kudumbavilakku Today Episode : 536 | 25 Febfruary 2022

Comments are closed.