അടി തെറ്റിയാൽ വേദികയും വീഴും..!!🤣😂 ആധാരം മോഷ്ടിച്ച വേദിക ഇനി ജയിലിൽ…😳😲 വേദികയെ ചോദ്യം ചെയ്ത് സിദ്ധുവും…😱🔥

അടി തെറ്റിയാൽ വേദികയും വീഴും..!!🤣😂 ആധാരം മോഷ്ടിച്ച വേദിക ഇനി ജയിലിൽ…😳😲 വേദികയെ ചോദ്യം ചെയ്ത് സിദ്ധുവും…😱🔥 കുടുംബപ്രക്ഷകരുടെ മനം കവരുകയാണ് പരമ്പര കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ തന്റെ ജീവിതത്തിൽ വന്ന് ഭവിക്കുന്ന പ്രതിസന്ധികളോട് മല്ലിട്ട് മുന്നോട്ട് നീങ്ങുന്നതാണ് കഥയുടെ ഇതിവൃത്തം. വേദികയാണ് ഈ കഥയിലെ ആന്റി ഹീറോയിൻ. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്തിനെ വലവീശിപ്പിടിച്ചുകൊണ്ടാണ് വേദിക സുമിത്രയുടെ ശത്രുപക്ഷത്തേക്കെത്തിയത്. സിദ്ധുവിന്റെ ഭാര്യയായി ജീവിതമാരംഭിക്കുന്ന വേദികയുടെ തനിസ്വരൂപം മനസിലാക്കാൻ സിദ്ധാർത്തിനും സമയമെടുത്തു.

സീരിയലിന്റെ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡുകളിൽ സരസ്വതി അമ്മ ശ്രീനിലയത്തിന്റെ ആധാരം വേദികക്ക് എടുത്തുനൽകുന്നത് കാണിച്ചിരുന്നു. സരസ്വതി അമ്മയെ മനഃപൂർവം കുരുക്കിൽപ്പെടുത്തുകയായിരുന്നു വേദിക. കാർ വാങ്ങാനുള്ള പണത്തിന് വേണ്ടിയാണ് വേദിക ആധാരം പണയം വെച്ചത്. ഇതറിഞ്ഞപ്പോൾ സരസ്വതി അമ്മയും വേദികയുമായി ഒരു വാക്ക് തർക്കം തന്നെ ഉണ്ടായിരുന്നു.

എന്നാൽ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോയിൽ വേദികയെ തേടി പോലീസ് എത്തുന്നതാണ് കാണിച്ചിരിക്കുന്നത്. അതേ സമയം കാർ വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന് സിദ്ധു വേദികയോട് ചോദിക്കുന്നതും പ്രൊമോയിൽ കാണാം. കുടുംബസ്വത്തിന്റെ ഓഹരി കിട്ടിയെന്നാണ് വേദിക പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയൊന്ന് ഇല്ലല്ലോ എന്ന് സിദ്ധു എടുത്തുചോദിക്കുന്നുണ്ട്. എന്തായാലും അടുത്ത ആഴ്ച്ച വേദികയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുമെന്നതും ജയിലിലുള്ള വേദികയുടെ ഇനിയങ്ങോടുള്ള ജീവിതവും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

നടി ശരണ്യ ആനന്ദ് ആണ് വേദിക എന്ന കഥാപാത്രമായി പരമ്പരയിൽ എത്തുന്നത്. വേദിക ആവുന്ന മൂന്നാമത്തെ ആർട്ടിസ്റ്റ് ആണ് ശരണ്യ. എന്നാൽ ശരണ്യയെ വേദികയായി ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. താരങ്ങളുടെ പിന്മാറ്റം ഏറെ സംഭവിച്ച പരമ്പരയാണ് കുടുംബവിളക്ക്. ശീതൾ എന്ന കഥാപാത്രത്തിൽ ഇപ്പോൾ എത്തുന്ന ശ്രീലക്ഷ്മി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നാമത്തെ ആർട്ടിസ്റ്റ് ആണ്. അനിരുദ്ധ്, ഡോക്ടർ ഇന്ദ്രജ, ശരണ്യ, ശ്രീകുമാർ, അനന്യ തുടങ്ങിയ കഥാപാത്രങ്ങളിലെല്ലാം മുന്നേ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

Comments are closed.