വേദികയും സുമിത്രയും തമ്മിൽ സിദ്ധുവിന് വേണ്ടി വാക്പയറ്റ്..!!😳😲 കാർ വാങ്ങാൻ സിദ്ധുവിനോദ് വാശിപിടിച്ച് വേദിക…🙄😲 ശീതളിന്റെ അഡ്മിഷന് സിദ്ധു വരണമെന്ന് സുമിത്രയും…🙄😲 സിദ്ധു ആർക്കൊപ്പമെന്ന് നോക്കി പ്രേക്ഷകർ…🤔😱

വേദികയും സുമിത്രയും തമ്മിൽ സിദ്ധുവിന് വേണ്ടി വാക്പയറ്റ്..!!😳😲 കാർ വാങ്ങാൻ സിദ്ധുവിനോദ് വാശിപിടിച്ച് വേദിക…🙄😲 ശീതളിന്റെ അഡ്മിഷന് സിദ്ധു വരണമെന്ന് സുമിത്രയും…🙄😲 സിദ്ധു ആർക്കൊപ്പമെന്ന് നോക്കി പ്രേക്ഷകർ…🤔😱 ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്.നടി മീര വാസുദേവ് ആണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പരമ്പര പറയുന്നത്. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. സുമിത്രയുടെ ജീവിതത്തിലേക്ക് വേദിക എന്ന സ്ത്രീ കടന്നെത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവുകൾ ഉണ്ടാവുന്നത്.

സിദ്ധാർഥുമായുള്ള സുമിത്രയുടെ ജീവിതത്തതിൽ വിള്ളലുകൾ ഉണ്ടാക്കിയത് വേദികയാണ്. ഒടുവിൽ വേദികയുമായി ഒരു ജീവിതം ആരംഭിക്കുന്നതിലേക്കും സിദ്ധു തയ്യാറാവുകയായിരുന്നു. ശ്രീനിലയത്തിന്റെ ഗൃഹനാഥൻ ശിവദാസമേനോൻ സുമിത്രക്ക് നൽകിവരുന്ന പിന്തുണ കഥക്ക് ശക്തി പകരുന്നുണ്ട്. ഒടുവിൽ വേദികയുടെ തനിസ്വരൂപം മനസിലായ സിദ്ധു വേദികയെ തള്ളിപ്പറയാനും മടിക്കുന്നില്ല. ഇപ്പോൾ സുമിത്രയോടൊപ്പം ചേരാൻ മനസ് കൊണ്ട് ആഗ്രഹിക്കുകയാണ് സിദ്ധു.

എന്നാൽ മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കുന്ന സിദ്ധുവിനെ അംഗീകരിക്കാൻ സുമിത്രയുടെ മനസ് സമ്മതിക്കുന്നില്ല. ഇപ്പോൾ ശീതളിന്റെ മെഡിസിൻ അഡ്മിഷന് സിദ്ധു കൂടി വരണമെന്ന് സുമിത്ര ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് വേദിക പുതിയ കാർ വാങ്ങുന്നതും. അതിന്റെ പേരിൽ സിദ്ധുവും വേദികയും തമ്മിലുള്ള ഒരു തർക്കമാണ് കുടുംബവിളക്കിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണിക്കുന്നത്. കാർ വാങ്ങാൻ എനിക്ക് പകരം ആര് വന്നാലും നടക്കും, പക്ഷെ ശീതളിന്റെ അഡ്മിഷന് അവളുടെ അച്ഛൻ എന്ന നിലയിൽ ഞാൻ തന്നെ പോയെ പറ്റൂ എന്നാണ് സിദ്ധു പറയുന്നത്.

ഒടുവിൽ ശിവദാസമേനോന്റെ അനുഗ്രഹം വാങ്ങി ശീതൾ അഡ്മിഷന് പോവുന്നതും പ്രോമോ വീഡിയോയുടെ അവസാനം കാണാം. സുമിത്രയും വേദികയും തമ്മിൽ ഇതിന്റെ പേരിലുള്ള ഒരു വാക്പയറ്റും പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്. സുമിത്രയുടെ മുന്നേറ്റങ്ങൾക്ക് ഏറെ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. നടി മീര വാസുദേവിന്റെ മികച്ച അഭിനയത്തിന് ആരാധകർ നിറകയ്യടികളാണ് നൽകാറുള്ളത്.

Comments are closed.