വേദികയ്ക്ക് മഹേന്ദ്രന്റെ വക ഭീഷണി..!!😳😲 സിദ്ധാർത്ത് രോഹിത്തിനെ കാണുന്നത് എന്തിനാകും എന്ന സംശയവുമായി പ്രേക്ഷകർ..!!🤔😱

വേദികയ്ക്ക് മഹേന്ദ്രന്റെ വക ഭീഷണി..!!😳😲 സിദ്ധാർത്ത് രോഹിത്തിനെ കാണുന്നത് എന്തിനാകും എന്ന സംശയവുമായി പ്രേക്ഷകർ..!!🤔😱 കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഒട്ടേറെ ആരാധകരാണ് പരമ്പരക്കുള്ളത്. സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും പ്രതിസന്ധികളിൽ ഇടറാതെ മുന്നോട്ടുകുതിക്കുന്നതിന്റെയും നേർസാക്ഷ്യമാണ് പരമ്പരയുടെ പ്രമേയം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്.

സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് ഓഫിസിലെ സഹപ്രവർത്തക വേദികയുമായി പുതിയ ജീവിതം ആരംഭിക്കുന്നതോടെ കഥ പുതിയ വഴിത്തിരിവിലേക്ക് കടക്കുകയായിരുന്നു. ശ്രീനിലയത്തിലേക്ക് സിദ്ധുവിനെയും വേദികയേയും കയറ്റാൻ ശിവദാസമേനോൻ തയ്യാറായിരുന്നില്ല. സരസ്വതി അമ്മയാകട്ടെ വേദികയ്ക്ക് കട്ട സപ്പോർട്ടുമാണ്. ഏറ്റവുമൊടുവിൽ ശ്രീനിലയത്തിന്റെ ആധാരം വേദികയ്ക്ക് എടുത്തുനൽകുകയും ചെയ്തിരുന്നു സരസ്വതി. മഹേന്ദ്രന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങാനാണ് ആധാരം വേദിക ഉപയോഗിക്കുന്നത്.

എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വരുമ്പോൾ വേദികയെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന മഹേന്ദ്രനെ കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ പണം കിട്ടിയില്ലെങ്കിൽ മഹേന്ദ്രൻ ആരെന്ന് നിങ്ങൾ അറിയുമെന്നാണ് വേദികയോട് അയാളുടെ ഭീഷണി. അതേ സമയം രോഹിത്തിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സിദ്ധാർഥ് വിളിക്കുന്നുണ്ട്. നേരിട്ട് കാണാനാണ് സിദ്ധാർഥ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. സിദ്ധാർഥ്വിനു എന്താണ് രോഹിത്തിനോട് പറയാനുള്ളത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

രോഹിത്തിന് സുമിത്രയോട് ഈയിടെ അൽപ്പം സ്നേഹം കൂടിയിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രേക്ഷകരും ഏറെ സംശയിച്ചിരുന്നു. രോഹിത് സുമിത്ര ബന്ധം സൗഹൃദത്തിന്റെ ട്രാക്കിൽ നിന്ന് മാറി പ്രണയത്തിലേക്ക് വഴുതിവീഴും പോലെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ രോഹിത്തിനെ അങ്ങനെയൊരു ഇമേജിലേക്ക് എത്തിക്കരുത് എന്ന് തന്നെയാണ് പ്രേക്ഷകരുടെ ആവശ്യം. നടി മീര വാസുദേവ് ആണ് പരമ്പരയിലെ മുഖ്യകഥാപാത്രം സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ധാർഥ് ആയി കെ കെ മേനോൻ എത്തുമ്പോൾ വേദികയാവുന്നത് ശരണ്യ ആനന്ദ് ആണ്.

Comments are closed.