ആറ്റുകാൽ അമ്മക്ക് പൊങ്കാലയിട്ട് മലയാളത്തിന്റെ വാനമ്പാടി! ലോക നന്മക്കായുള്ള പ്രാർത്ഥനയാണ്; അമ്മയെ ഉള്ളുരുകി പ്രാർത്ഥിച്ചു! | KS Chithra Attukal Pongala
KS Chithra Attukal Pongala : ഇന്ത്യൻ സിനിമാ പിന്നണിഗായികയായ കെ എസ് ചിത്രയാണ് ആറ്റുകാൽ പൊങ്കാല ദിവസത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മകരം കുംഭം മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
ക്ഷേത്ര പരിസരത്തു നിന്നും കിലോമീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകളിൽ, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ ഭക്തജനങ്ങൾ തന്റെ ആഗ്രഹസഫലീകരണത്തിനായി പൊങ്കാല നടത്തും. ഈ വേളയിലാണ് കേരളത്തിലെ പ്രധാന പിന്നണി ഗായികയായ കെ എസ് ചിത്ര ആറ്റുകാലിലേക്ക് പൊങ്കാലയിടാൻ എത്തിയിരിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വിവിധ ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25000 ഗാനങ്ങളാണ് ചിത്ര സ്വന്തം തൊണ്ടയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
എ ആർ റഹ്മാൻ , ഇളയരാജ, ഹംസലേഖ, എം എം കീരവാണി തുടങ്ങിയ സംഗീത സംവിധായകരുമായും വളരെയേറെ ഗാനങ്ങൾ ഒരുമിച്ചു ചെയ്തു. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ജെ യേശുദാസ്,എസ് പി ബാലസുബ്രഹ്മണ്യം എന്നീ പിന്നണി ഗായകരുമായും വർഷങ്ങളായി സഹകരിച്ചതിൻ്റെ വിപുലമായ ചരിത്രവും ചിത്രയ്ക്ക് സ്വന്തമാണ്. സാരി ഞൊറിഞ്ഞടുത്ത് പൊങ്കാല അടുപ്പിൽ പ്രസാദം വേവിക്കുന്ന ഫോട്ടോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കെ എസ് ചിത്രയുടെ പ്രസിദ്ധമായ ഒരു ഫാൻ പേജാണ് ചിത്രം പുറത്ത് വിട്ടത്. ഇന്ന് തലസ്ഥാനത്ത് പൊങ്കാലയിട്ട് ഇറങ്ങിയ ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്കിടയിൽ നമ്മുടെ വാനമ്പാടി ചിത്രയും പങ്കുചേർന്നു.
ചലച്ചിത്ര ഗാനത്തിനു മാത്രമല്ല ഭക്തിഗാനങ്ങൾക്കും പേരുകേട്ട പിന്നണിഗായകയാണ് കെ എസ് ചിത്ര. ചിത്രയുടേത് തന്നെയായ ആറ്റുകാലമ്മ എന്ന പാട്ടാണ് പോസ്റ്റിന് പിന്നണിഗാനമാക്കി തെരഞ്ഞെടുത്ത് വെച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്കും ചിത്രയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പൂരം നാളും പൗർണമിയും ചേർന്ന് വരുന്ന ദിവസം ആദിപരാശക്തിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തർക്ക് ഉണ്ടാകും എന്നാണ് പൊങ്കാലയ്ക്ക് പിന്നിലെ വിശ്വാസം. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും ഭക്തർ ശക്തമായി വിശ്വസിക്കുന്നു.
Comments are closed.