
KL Bro Biju New Movie Viral Malayalam : യു ട്യൂബിലെ ഇപ്പോഴത്തെ ട്രെൻഡ് ആണ് ഫാമിലി വ്ലോഗ്ഗുകൾ. കോവിഡ് ലോക്ക് ഡൗണോടെയാണ് ഇത്തരം വ്ലോഗുകളുടെ എണ്ണം കൂടിയതെങ്കിലും അതിനു മുൻപും ഇത്തരം വ്ലോഗുകൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെ ആയിരുന്നു.ഇതിലൂടെ ഒരുപാട് ആളുകളുടെ ജീവിതം തന്നെ മാറിയിട്ടുണ്ട്.സാധാരണക്കാരായ പല യൂട്യൂബേഴ്‌സിനും മികച്ച വരുമാനം ലഭിക്കുകയും സിനിമതാരങ്ങളെയൊക്കെ പോലെ തന്നെ താരമൂല്യം ലഭിക്കുകയും ചെയ്തു.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ കുടുംബം ആണ് KL Bro Biju Rithwik.കേരളത്തിൽ ആദ്യമായി 10 മില്യൺ സബ്സ്ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ ഫാമിലി വ്ലോഗ് ചാനലും ഇവരുടേതാണ്.ബിജുവും ഭാര്യയും മക്കളും ബിജുവിന്റെ അമ്മയുമടങ്ങുന്ന ഈ കുടുംബം പ്രേക്ഷകരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.ഈ കുടുംബത്തിന്റെ മറ്റൊരു പ്രത്യേകത ബിജു മലയാളിയും ബിജുവിന്റെ ഭാര്യ കന്നഡക്കാരിയും ആണെന്നതാണ്. കവിത എന്നാണ് ബിജുവിന്റെ ഭാര്യയുടെ പേര്.

ബസ് ഡ്രൈവർ ആയിരുന്നു ബിജു. ഒരു ചെറിയ മൊബൈലിൽ വളരെ പരിമിതികളോട് കൂടിയാണ് ആദ്യ ഘട്ടത്തിൽ ഇവർ വീഡിയോ ചിത്രീകരണം ആരംഭിച്ചത്.വീഡിയോ കണ്ടന്റ് വീഡിയോ കളാണ് ഇവർ കൂടുതലും ചെയ്തിരുന്നത്. സാമൂഹിക ബോധവും നർമ്മവും കലർത്തി പ്രേക്ഷകരെ ആസ്വദിപ്പിച്ചു കയ്യിലെടുക്കുന്നതിൽ ഇവർ ഓരോരുത്തരും ഒന്നിനൊന്നു മികച്ചാണ് കാണപ്പെടുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.
തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് അവർ ഇതും പങ്ക് വെയ്ക്കുന്നത്.അവരുടെ സിനിമ ചിത്രീകരണത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് പങ്ക് വെയ്ക്കുന്നത്.അലീന ദി ബിഗിനിങ് എന്ന് പേര് ഇട്ട ചിത്രത്തിന്റെ പൂജ നടന്നത് ഇന്നലെ ആയിരുന്നു. പുതുമുഖങ്ങളും താര നിരയും ചിത്രത്തിൽ ഉണ്ടാകും. സിനിമയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും വീഡിയോയിലൂടെ പരിചയപ്പെടുത്തി.ബിജുവും ഭാര്യയും അമ്മയും മോനും സിനിമയിൽ ഉണ്ടാകും. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഈ യൂട്യൂബ് കുടുംബത്തെ ഇനി ബിഗ് സ്‌ക്രീനിൽ കണ്ട് ആസ്വദിക്കാം. KL Bro Biju New Movie Viral
Comments are closed.