നൊണ പറയാതെ എന്റെ ചേട്ടാ; കുഞ്ഞു കണ്മണി വീണ്ടും ഞെട്ടിച്ചു..!!പട്ടണപ്രവേശത്തിലെ ജോലിക്കാരിയായി മുക്തയുടെ മകൾ കിയാര..

പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് നടി മുക്തയുടെ മകൾ കിയരായെന്ന കൺമണിയെ മലയാളികൾ ആദ്യം കാണുന്നത്. പിന്നീട് അങ്ങോട്ട് മലയാളികളുടെ സ്വന്തം കണ്മണിയാവുകയായിരുന്നു ഈ കുഞ്ഞു താരം. ഇപ്പോഴിതാ പട്ടണപ്രവേശനം എന്ന സിനിമയിലെ നമ്മളെയെല്ലാം ഒത്തിരി ചിരിപ്പിച്ച ജോലിക്കാരിയായി വന്നിരിക്കുകയാണ് കുഞ്ഞു കണ്മണി.

ഇതിനു മുൻപ് ബാലമാണിയായും, കേരള പിറവി ദിനത്തിൽ സുഗത കുമാരി ടീച്ചറിന്റെ ഒരു തൈ നടാം എന്ന കവിതയുമായും ഒക്കെ നമ്മുടെ മുന്നിൽ എത്തി സോഷ്യൽ മീഡിയയിൽ പ്രിയങ്കരിയായി മാറിയതാണ് മുക്തയുടെ മകൾ കിയാര എന്ന കണ്മണി. മോളുടെ ആദ്യത്തെ കവർ സോങ് ആയതു കൊണ്ടും മുക്തയുടെ സ്വപ്നം ആയതുകൊണ്ടും ഒത്തിരി സന്തോഷത്തിൽ ആയിരുന്നു ആ വീഡിയോ പങ്കുവച്ചത്. മുക്തയുടെ വിശ്വാസം തെറ്റിയില്ല ആ വീഡിയോ ഒത്തിരി വൈറൽ ആയി മാറി.

പാട്ടും, ഡാൻസും, അഭിനയവുമെല്ലാം കിയാര കുട്ടിക്ക് നിസ്സാരമാണ്. സോഷ്യൽ മീഡിയ കീഴടക്കുന്ന കുട്ടിത്താരങ്ങൾ ഇപ്പോൾ നിരവധിയാണ്, ഈ കൂട്ടത്തിൽ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് മുക്തയുടെ മകൾ കണ്മണി. റിമിയെയും, മുക്തയെയും പോലെ തന്നെ കണ്മണിക്ക് നിരവധി ആരാധകരാണുള്ളത്. റീൽസ് ചെയ്ത് കൊണ്ട് മുക്തയും, കണ്മണിയും ഒരുപോലെ തരംഗം ആകാറുണ്ട്. പക്ഷേ അമ്മയെ കടത്തിവെട്ടും മകൾ എന്നാണ് പ്രേക്ഷകർ പറയുന്നത്.

അഭിനയം മാത്രമല്ല ഇളയമ്മ റിമി ടോമിയെ പോലെ മനോഹരമായി പാടാനുള്ള കഴിവും കുഞ്ഞു കണ്മണിക്ക് ഉണ്ട്. കണ്മണിയുടെ പാട്ടുകൾക്കും ഏറെ ആരാധകരുണ്ട്. നയൻതാര അഭിനയിച്ച ഹിറ്റ് സിനിമയായ ഡോറ എന്ന ചിത്രത്തിലെ രംഗം അവതരിപ്പിച്ചതും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുക്തയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത് മൈ ലിറ്റിൽ കണ്മണി എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവന്നത്, അതുകണ്ടു നിരവധിപേർ കണ്മണിയെ അഭിനന്ദിച്ചുകൊണ്ട് മെസ്സേജ് അയച്ചിരുന്നു. ഇപ്പോൾ മോഹൻലാലും, ശ്രീനിവാസനും അഭിനയിച്ച ഒരിക്കലും മറക്കാനാകാത്ത ചിത്രമായ പട്ടണപ്രവേശം എന്ന സിനിമയിലെ ജോലിക്കായി വന്ന് കുഞ്ഞു കണ്മണി തകർത്തിരിക്കുകയാണ്.

Rate this post

Comments are closed.