മാമാട്ടിയും വിളക്ക് തെളിക്കട്ടേ അമ്മേ; അമ്മയ്ക്കൊപ്പം മഹാലക്ഷ്മിയുടെ ദീപാവലി, മകളുടെ കുസൃതികൾ ആസ്വദിച്ച് കാവ്യ | Kavya Madhavan Diwali Celebration with Mamatty

Kavya Madhavan Diwali Celebration with Mamatty

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമ നടിയാണ് കാവ്യ മാധവൻ. കാവ്യാമാധവന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ ഏറ്റെടുക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്യുന്നു. ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് മകൾ കൊച്ചു മഹാലക്ഷ്മിയുമായി കാവ്യ മാധവൻ നിൽക്കുന്ന ഫോട്ടോസ് ആണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ കുറച്ച് കാലം മാത്രം മുൻപ് തുടങ്ങിയ തന്റെ ഇൻസ്റ്റഗ്രാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് വിജയിപ്പിച്ചു കഴിഞ്ഞു. ജനപ്രിയ നായകൻ ദിലീപുമായുള്ള കാവ്യ

മാധവന്റെ വിവാഹവും വലിയ രീതിയിൽ പ്രേക്ഷക ചർച്ചയായ വിശേഷമാണ്.1991 പൂക്കാലം വരവായി എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ കാവ്യ മാധവൻ പിന്നീട് ദിലീപിന്റെ ഒട്ടുമിക്ക സിനിമയിലെയും നായികയായി പ്രേക്ഷകർക്ക് മുന്നിൽ എത്തി. തിളക്കം, മീശ മാധവൻ, ചക്കരമുത്ത്, ഡാർലിംഗ് ഡാർലിംഗ്, കൊച്ചി രാജാവ്, തെങ്കാശിപ്പട്ടണം, ദോസ്ത്, സദാനന്ദന്റെ സമയം തുടങ്ങിയ ഒട്ടനവധി സിനിമകളിൽ ദിലീപും കാവ്യയും നായികാ നായകന്മാരായി. മിനിസ്ക്രീനിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ഇവർ

ഇപ്പോൾ ജീവിതത്തിലും ഒന്നിച്ചു കഴിഞ്ഞു. ദിലീപും കാവ്യയും മീനാക്ഷിയും ചേർന്ന കുടുംബത്തിലേക്ക് പുതിയൊരു അനുഗ്രഹം ആയിരുന്നു മഹാലക്ഷ്മി. മഹാലക്ഷ്മി എന്ന പേരെങ്കിലും ഓമനയെ വിളിക്കുന്നത് മാമാട്ടിക്കുട്ടി എന്നാണ്. അനിയത്തി കുട്ടിയെ ചേർത്തുപിടിച്ച് മീനാക്ഷി ചേട്ടത്തിയും, അച്ഛൻ ദിലീപും, അമ്മ കാവിയും ഒക്കെ മഹാലക്ഷ്മിയുടെ ഒരുപാട് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ നേരത്തെയും വൈറൽ ആയിട്ടുണ്ട്. ദീപാവലി വിളക്കുകൾക്ക് നടുവിൽ ചുവന്ന കസവ് വെച്ച പട്ടുപാവാടയും,

കാവ്യാ ഭംഗിയുള്ള പച്ച ചുരിദാറുമിട്ട് നിൽക്കുന്ന ഫോട്ടോയാണ് കാവ്യ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവെച്ചത്. അനൂപ് ഉപാസയാണ് ഫോട്ടോ ക്യാപ്ചർ ചെയ്തത്. കോസ്റ്റ്യൂം ക്രെഡിറ്റ് സ്വന്തം ക്ലോത്ത് ബ്രാൻഡായ ‘ലക്ഷ്യ’ ഉള്ളതാണ്. സിനിമയിൽ നിന്ന് കരിയർ ബ്രേക്ക് എടുത്തതിനുശേഷം നീണ്ട കാലങ്ങൾക്കപ്പുറം സോഷ്യൽ മീഡിയയിൽ വന്ന കാവ്യക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയായിരുന്നു. ഇതിനൊപ്പം തന്റെ പുതിയ ക്ലോത്തിങ് ബ്രാൻഡായ ലക്ഷ്യയുടെ പ്രമോഷനും ഗംഭീരമായി നടന്നു.

Comments are closed.