പ്രണവിന് ഒപ്പമുള്ള റൊമാൻസ് ഇഷ്ടമാണെന്ന് കല്യാണി എന്നാലും കുട്ടികളെ കൊഞ്ചിക്കാൻ അറിയില്ല പ്രണവിന്…

പ്രണവിന് ഒപ്പമുള്ള റൊമാൻസ് ഇഷ്ടമാണെന്ന് കല്യാണി😍👌 എന്നാലും കുട്ടികളെ കൊഞ്ചിക്കാൻ അറിയില്ല പ്രണവിന്…😂🤣 ഹൃദയം എന്നൊരു സിനിമ ഇറങ്ങിയതിനു ശേഷം പ്രണവ് കല്യാണി താരജോടി മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് കൊടുത്തിരിക്കുന്ന ഒരു ഇന്റർവ്യൂവിൽ ആണ് കല്യാണി പ്രണവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഹൃദയം എന്ന സിനിമയിൽ ഞങ്ങൾക്ക് ഒരു മകനുണ്ട് കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ അറിയാത്ത ആളാണ് പ്രണവ്.

ആദ്യമായി കുഞ്ഞിനെ കാരവനിൽ കൊണ്ടു വന്ന നിമിഷം കുഞ്ഞിനോട് ഹായ് ഒക്കെ പറഞ്ഞു ഫോർമൽ ആയി ഏതോ ബിസിനസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകുന്ന പോലെയാണ് പെരുമാറിയത്. അപ്പോൾ തന്നെ മനസ്സിലായി കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ പ്രണവിന് ആകില്ല, അതിലുമെത്രയോ എളുപ്പമാണ് പ്രണവിനോപ്പം കൂടെ റൊമാൻസ് ചെയ്യുന്നത്. ഈ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലയാള സിനിമയിലെ കുട്ടിത്തം നിറഞ്ഞ നായികയായി തിളങ്ങിനിൽക്കുന്ന യുവനടി ആണ് നമ്മുടെ സ്വന്തം കല്യാണി പ്രിയദർശൻ.

ബ്രോ ഡാഡി, ഹൃദയം എന്ന സിനിമകൾ റിലീസ് ആയതിനുശേഷം കല്യാണിയോടുള്ള ഇഷ്ടം വീണ്ടും കൂടിയിരിക്കുകയാണ് പ്രേക്ഷകർക്ക്‌. മലയാളത്തിൽ ആദ്യം റിലീസ് ആയത് വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. നാല് ചിത്രങ്ങളാണ് കല്യാണി മലയാളത്തിൽ ചെയ്തിട്ടുള്ളത്. വിദേശ പഠനം കഴിഞ്ഞു ക്രഷ് 3ക്ക്‌ വേണ്ടി സാബു സിറിലിനൊപ്പം പ്രവർത്തിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുക എന്ന ഒരു കാര്യം കല്യാണി പ്രിയദർശൻ ആലോചിച്ചിട്ട് പോലുമില്ലായിരുന്നു. തെലുങ്ക് സിനിമയിലെയും, മലയാള സിനിമയിലെയും, അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

മറ്റു ഭാഷകളിൽ ഒരു സിനിമ ഹിറ്റായാൽ മതി ആ നായികയെ എന്നും ആൾക്കാർ ഹിറ്റ് നായിക ആയി കാണും, പക്ഷേ മലയാളത്തിൽ അങ്ങനെയല്ല ഓരോ സിനിമയും നന്നായി തന്നെ ഇരിക്കണം ഇല്ലെങ്കിൽ ആൾക്കാർ സിനിമ കാണാതെ തന്നെയാവും എന്നാണ് കല്യാണി പറയുന്നത്. കൂടാതെ ഇത്രനാളും സിനിമയിൽ റൊമാൻസ് ചെയ്തതിൽ ഏറ്റവും എളുപ്പം പ്രണവുമായി റൊമാൻസ് ചെയ്യുന്നതാണ് ആ കെമിസ്ട്രി വിനീതിനും മനസിലായി എന്നും കല്യാണി പറയുന്നുണ്ട്.

Comments are closed.