കല്യാണി പ്രിയദർശന്റെ കുട്ടിക്കാലത്തെ ഫോട്ടോസ് കണ്ടോ…?😍👌 വൈറലായി താരത്തിന്റെ ട്രാസ്‌ഫോർമേഷൻ വീഡിയോ…😍🔥

കല്യാണി പ്രിയദർശന്റെ കുട്ടിക്കാലത്തെ ഫോട്ടോസ് കണ്ടോ…?😍👌 വൈറലായി താരത്തിന്റെ ട്രാസ്‌ഫോർമേഷൻ വീഡിയോ…😍🔥 മലയാളം സിനിമാപ്രക്ഷകരുടെ മനം കവരുകയാണ് പ്രിയതാരം കല്യാണി പ്രിയദർശൻ. ഹൃദയം സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ കല്യാണിയും കല്യാണിയുടെ കഥാപാത്രവും മായാതെ കിടക്കുവാണ്. നസ്രിയക്ക് ശേഷം മലയാളം കണ്ട ക്യൂട്ട് നായികയാണ് കല്യാണി എന്നാണ് സിനിമപ്രേക്ഷകർ വിധിയെഴുതുന്നത്.

തിളങ്ങുന്ന സൗന്ദര്യവും അഭിനയമികവും കൊണ്ട് ഇതിനോടകം തന്നെ കല്യാണി മലയാളക്കരയുടെ പ്രിയനായികയായി മാറിക്കഴിഞ്ഞു. മുന്നേ മരക്കാറിൽ കല്യാണിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഹൃദയത്തിലൂടെ പ്രേക്ഷകർ ഹൃദയത്തിലേറ്റുകയായിരുന്നു കല്യാണിയെ. ഇപ്പോൾ താരത്തിന്റെ കുട്ടിക്കാലത്തെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചെറിയ പ്രായത്തിലും താരം ഇത്രയും ക്യൂട്ട് ആയിരുന്നല്ലോ എന്നും നേരത്തെ തന്നെ സിനിമയിൽ സജീവമാകേണ്ടതായിരുന്നല്ലോ എന്നുമൊക്കെയാണ് ഇപ്പോൾ ആരാധകരുടെ വക കമന്റ്. ഹൃദയത്തിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രം വളരെ ക്യൂട്ട് ആണ്. യഥാർത്ഥജീവിതത്തിലും കല്യാണി വളരെ കൂളായ ഒരാൾ തന്നെ. പ്രിയദർശനും സുചിത്രക്കുമൊപ്പമുള്ള കല്യാണിയുടെ പഴയകാല ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. താരത്തിന്റെ ഫാമിലിയോട് പണ്ടുതൊട്ടെ ഒരു ഇഷ്ടമുണ്ടെന്നാണ് പലരുടെയും വക കമന്റ്. ചെറുപ്രായത്തിൽ വളരെ നാടൻ ലുക്കായാണ് കല്യാണിയെ കാഴ്ചയിൽ തോന്നുന്നത്. ഹൃദയത്തിനൊപ്പം തന്നെ ബ്രോ ഡാഡിയിലും കല്യാണി തകർത്തഭിനയിച്ചിരുന്നു. ക്യാമറക്ക് പുറകിൽ നിന്ന് തുടങ്ങിയ കരിയറാണ് കല്യാണിയുടേത്.

പ്രിയദർശന്റെ മകൾ എന്ന ലേബലില്ലാതെ തന്നെ സിനിമ എന്താണെന്ന് അറിഞ്ഞും പഠിച്ചും സിനിമയിലേക്കെത്തിയ നടി. പ്രണവിനൊപ്പം ഹൃദയത്തിൽ മികവേറിയ അഭിനയം കാഴ്ചവെച്ച കല്യാണി ഇനി എന്തായാലും സിനിമയിൽ സജീവമായിരിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിക്കുന്ന കല്യാണിക്ക് ഫിലിം ഫെയർ ഉൾപ്പെടെയുള്ള അവാർഡുകളും നേടാൻ സാധിച്ചു. 2017ലാണ് കല്യാണി ആദ്യസിനിമയുടെ ഭാഗമാകുന്നത്. പിന്നീട് പലഭാഷകളിലായി ഒത്തിരി സിനിമകൾ ചെയ്തു.

Comments are closed.