തന്റെ നായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വിട്ടു കൊണ്ട് കാളിദാസ് ജയറാം..!!😍👌 നായിക ആരാണെന്ന് അറിഞ്ഞപ്പോൾ നിമിഷങ്ങൾകൊണ്ട് ഫോട്ടോ വൈറലായി…😍🔥

തന്റെ നായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വിട്ടു കൊണ്ട് കാളിദാസ് ജയറാം..!!😍👌 നായിക ആരാണെന്ന് അറിഞ്ഞപ്പോൾ നിമിഷങ്ങൾകൊണ്ട് ഫോട്ടോ വൈറലായി…😍🔥 ജയറാമിനെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് കാളിദാസ് ജയറാം. കുട്ടിക്കാലം മുതൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് കാളിദാസും, കല്യാണിയും, വെള്ളിത്തിരയിൽ ഒത്തിരി പ്രതീക്ഷയും ഒപ്പം വിസ്മയിപ്പിക്കുന്ന അഭിനയവും കൊണ്ട് നമ്മുടെ പ്രിയപെട്ടവരായി മാറിയിരിക്കുകയാണ് ഇരുവരും. കാളിദാസിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ഫോട്ടോയിൽ ഒപ്പം ഉണ്ടായിരുന്നത്.

2020 ൽ പുതു പുത്തൻ കാലൈ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. കുറേ കാലത്തിനുശേഷം കല്യാണിയെ കണ്ടപ്പോൾ എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കുറേക്കാലത്തിനുശേഷം എന്ന് തന്നെയാണ് ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തു വന്ന ആന്തോളജി ചിത്രമായിരുന്നു പുത്തൻ പുതു കാലൈ.

ഇതിൽ ഇളമൈ ഇതോ എന്ന് സെഗ്മെന്റിൽ കാളിദാസ് അച്ഛൻ ജയറാമിന്റെയും, കല്യാണി ഉർവശിയുടെയും ചെറുപ്പമാണ് അഭിനയിച്ചത്. തെന്നിന്ത്യൻ സിനിമയിൽ സജീവമായ കല്യാണിക്ക്‌ ഇപ്പോൾ കൈനിറയെ സിനിമകളാണ്. ബ്രോ ഡാഡി, ഹൃദയം എന്നിവയാണ് അടുത്തിടെ പുറത്തു വന്ന സിനിമകൾ. തല്ലുമാല ആണ് അടുത്തതായി റിലീസിനെത്തുന്നത്.

നാളുകൾക്ക് ശേഷമുള്ള കാളിദാസിന്റെയും, കല്യാണിയുടെയും ഫോട്ടോ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഇരുവരുടെയും വീഡിയോയും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്. അതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരേപോലെ സിനിമ കുടുംബത്തിൽനിന്ന് വന്നു കൊണ്ടു പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുന്ന രണ്ട് പേരാണ് കല്യാണിയും, കാളിദാസനും.

Comments are closed.