‘ഞാൻ ഇവളെ വിവാഹം കഴിക്കാൻ പോകുന്നു’; പൊതുവേദിയില്‍ ആദ്യമായി ഭാവി വധുവിനൊപ്പം കാളിദാസ് ജയറാം! പ്രൊപ്പോസ് വീഡിയോ

Kalidas Jayaram Proposed Tarini Kalingarayar

Kalidas Jayaram Proposed Tarini Kalingarayar

മലയാള സിനിമയിലെ താര ദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനാണ് കാളിദാസ് ജയറാം. കാളിദാസനും മോഡലായ തരിണിക്കും തമ്മിലുള്ള ബന്ധം കാളിദാസ് ഒഫീഷ്യലി തുറന്നു പറഞ്ഞിരിക്കുകയാണ്. ജയറാമിന്റെ മകനായി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ബാലതാരം ഇന്ന് സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു നായകനാണ്.

ബാലതാരത്തിൽ നിന്നും വളർന്ന് തമിഴിലും മലയാളത്തിലും ഒക്കെയായി വളരെ നല്ല ആർട്സ് സിനിമകൾ കൈകാര്യം ചെയ്യുന്ന ഒരു നടനായി കാളിദാസൻ മാറി. ഇന്ത്യൻ പനോരമയിൽ ഇടം നേടിയ പൂമരം സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു കപ്പൽ ഉണ്ടാക്കിയ അതുല്യ നായകൻ ഇന്ന് പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നാഗഴ്കിരത്’ എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട നായകനാണ്. ഇതു കൂടാതെ സുധാ കോങ്ങര സംവിധാനം ചെയ്ത പാവക്കഥകളിലെ തങ്കം എന്ന ക്യാരക്ടറിലൂടെയും ആഗോളതരത്തിൽ കാളിദാസൻ ശ്രദ്ധിക്കപ്പെട്ടു.

സൗത്ത് ഇന്ത്യ മുഴുവൻ വലിയ ആരാധക ശൃംഖല കൈമുതലായ യുവതാരത്തിന് യുവാക്കളുടെ വലിയ പിന്തുണ ഒപ്പമുണ്ട്. ആരാധകരെ മുഴുവൻ ത്രില്ലടിപ്പിച്ച മറ്റൊരു വാർത്തയാണ് തരിണിയുമായി ബന്ധപ്പെട്ടത്. കാളിദാസ് വിവാഹം കഴിക്കാൻ പോകുന്ന, തന്റെ പ്രതിശ്രുത വധുവാണ് തരിണി എന്നത് കാളിദാസ് തന്നെയാണ് ഷീ അവാർഡ് ഷോയിൽ പങ്കുവെച്ചത്. 2023ലെ ഷീ നക്ഷത്രം അവാർഡ് ഷോയിൽ 2023ലെ മികച്ച മോഡലിനുള്ള അവാർഡാണ് തരിണി കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് പുറകിലെ വലിയ ഒരു സപ്പോർട്ടിംഗ് സോഴ്സിനെ കുറിച്ച് അവതാരിക വാചാലയായപ്പോൾ ഞങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്ന് കാളിദാസ് തുറന്നു പറഞ്ഞു.

ഹെവി ഗ്ലിറ്റേഴ്സ് പതിപ്പിച്ച മനോഹരമായ ഗൗണിട്ടാണ് തരിണി അവാർഡ് സ്വീകരിക്കാനായി വേദിയിലെത്തിയത്. ഇതിനു പുറകെ കാളിദാസനെ യും വേദിയിലേക്ക് ക്ഷണിച്ചു. എന്തെങ്കിലും ക്യൂട്ട് ആയി പറയാൻ കാളിദാസനോട് അവതാരിക പറഞ്ഞപ്പോൾ ഒരു സൂര്യ ഡയലോഗ് ആണ് കാളിദാസൻ എടുത്ത് കാച്ചിയത്. ഇത് എങ്ങനെ പറയണം എന്ന് അറിയില്ല, നീങ്ക അവളോം അഴക്! എന്നു പറയുകയും തരിണിയെ വാരിയെടുത്ത് ഡാൻസ് കളിക്കുകയും ചെയ്ത രംഗം അവാർഡ് നൈറ്റിൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി കൊണ്ടിരിക്കുകയാണ്.

View this post on Instagram

A post shared by She Awards (@she_awards)

Comments are closed.