അമ്മയാകാനുള്ള തയ്യാറെടുപ്പിൽ കാജൽ… വൈറ😇😊ലായി ബേബി ഷവറിലെ ചിത്രങ്ങൾ…😍👌

അമ്മയാകാനുള്ള തയ്യാറെടുപ്പിൽ കാജൽ… വൈറ😇😊ലായി ബേബി ഷവറിലെ ചിത്രങ്ങൾ…😍👌 സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട നടിയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കാജൽ അഗർവാൾ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കാജൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷവും കുടുംബ ജീവിതത്തിന്റെ തിരക്കിലേക്ക് മാത്രമായി ഒതുങ്ങാതെ താരം സിനിമയിൽ സജീവമായിരുന്നു. 2020 ഒക്ടോബറിലാണ് കാജലും വ്യവസായിയായ ഗൗതം കിച്‌ലുവും തമ്മിലുള്ള വിവാഹം നടന്നത്.

ആരാധകരുടെ പ്രിയപ്പെട്ട കാജലിന് ഇതാ ഒരു പൊന്നോമനയെ കിട്ടാൻ പോകുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കാജൽ. അമ്മയാകുന്ന വിവരം നേരത്തെ തന്നെ കാജലും ഗൗതമും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പറഞ്ഞു പറഞ്ഞില്ല എന്ന മട്ടിലായിരുന്നു അമ്മയാകുന്ന വിവരം അന്ന് കാജൽ പുറത്ത് വിട്ടത്. ഇപ്പോഴിതാ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ കാജൽ പങ്കു വച്ചിരിക്കുകയാണ്.

കാജലിന്റെ സഹോദരി നിഷാ അഗർവാളും ഈ സന്തോഷവാർത്ത പങ്ക് വച്ചിട്ടുണ്ട്. “യെസ് ! ഇട്സ് ഒഫീഷ്യലി ഒഫീഷ്യൽ” എന്ന് പറഞ്ഞു കൊണ്ടാണ് നിഷ അഗർവാൾ കാജലും ഒത്തുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് സന്തോഷ വാർത്ത പുറത്ത് വിട്ടത്. നമ്മളിലുള്ള, നമ്മളറിയാത്ത ശക്തിയെ കുറിച്ച് പഠിച്ചും ഒരിക്കലും ഉള്ളതായി തോന്നിയിട്ടില്ലാത്ത ഭയങ്ങളെ കൈകാര്യം ചെയ്തും അമ്മയാകാനുള്ള പരിശീലനത്തിലാണ്.’- എന്ന അടിക്കുറിപ്പോടെയാണ് കാജൽ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.

തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് മാലാഖ വരുന്നതിന്റെ ത്രില്ലിലാണ് നിഷയും കാജലും. ഇരുവരുടെയും പോസ്റ്റിൽ ആഹ്ളാദ പ്രകടനകളുമായി ഒട്ടനവധി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്. ഇതിനിടെ ചില കളിയാക്കൽ കമന്റുകളും പോസ്റ്റിൽ വന്നിരുന്നു. ഗർഭിണിയായ ശേഷം കാജലിന് വണ്ണം കൂടി എന്ന് പറഞ്ഞു കൊണ്ട് ചിലർ കളിയാക്കി. എന്നാൽ ഇവർക്ക് താരം ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മനേഹരമായൊരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിനും മനസിനും സംഭവിക്കുന്ന മാറ്റങ്ങൾ അറിയാത്തത് മൂലമായിരിക്കും വിഡ്ഢികളായ പലരും തന്നെ ഈ അവസരത്തിൽ പരിഹസിക്കുന്നതെന്നും കാജൽ പറഞ്ഞു.

കാജലിന് നിരവധി പേരാണ് പിന്തുണയുമായി രംഗത്ത് വന്നത്. ‘ഹേ സിനാമിക’, ‘ഉമ’, ‘ഇന്ത്യൻ 2’ തുടങ്ങിയ സിനിമകളാണ് കാജലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച കാജൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയത്. താരത്തിലിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

Comments are closed.