പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം ‘കടുവ’ പാക്കപ്പ്..!!😍🔥 ഇനി ഉടൻ തീയേറ്ററുകളിലേക്ക്…🔥🔥

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം ‘കടുവ’ പാക്കപ്പ്..!!😍🔥 ഇനി ഉടൻ തീയേറ്ററുകളിലേക്ക്…🔥🔥 പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ യുടെ ചിത്രീകരണം അവസാനിച്ചു.. പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ സിനിമ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് രണ്ടു നിർമാതാക്കളാണ് ഉള്ളത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

പ്രിത്വിരാജും ഷാജി കൈലാസും കൂടി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ… ഇരുവരും ആദ്യചിത്രം സിംഹാസനം ആയിരിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലെർ ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങുന്ന ഒരു സിനിമ ആയിരിക്കും കടുവ. ആയതിനാൽ തന്നെ ഷാജി കൈലാസ് ഹിറ്റ് ലിസ്റ്റിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു സിനിമ ആണിത്.

ഷാജി കൈലാസ് 8 വര്‍ഷത്തിന് ശേഷം സംവിധാനരംഗത്തേയ്ക്ക് തിരികെയെത്തുന്നുവെന്ന പ്രതെയ്കത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തിലെ വില്ലനായി എത്തുന്നത് മറ്റാരുമല്ല ലൂസിഫർ കോംബോയിലെ ബോളിവുഡ് സൂപ്പർസ്റ്റാർ വിവേക് ഒബ്‌റോയ് തന്നെ.

ജിനു എബ്രഹാം ആണ് കടുവയ്ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജെയ്ക്‌സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. ഇനി ചിത്രം തീയേറ്ററുകളിലേക്ക്.. ‘കടുവ പാക്കപ്പ്’ എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്ന വാർത്ത.

Comments are closed.