എൻ പുരുഷൻ കൊഞ്ചം ഹാപ്പിയാ വെച്ചിരിക്കെ.. സിനിമയിലെയും ജീവിതത്തിലെയും ഹിറ്റ് ജോഡി, അംബാനിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് സൂര്യയും ജ്യോതികയും | Jyotika Suriya Couple Photo Goes Viral
Jyotika Suriya Couple Photo Goes Viral : ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി രാധിക മർച്ചന്റ് വിവാഹത്തിന്റെ വിശേഷങ്ങൾ ആണ്. അംബാനി കുടുംബത്തിന്റേതുപോലെ തന്നെ വിവാഹ ചടങ്ങിലേക്ക് എത്തുന്ന താരങ്ങളുടെയും ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ നടി ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് ചിത്രമാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
സിനിമ താരങ്ങളായ സൂര്യ ഐവറി നിറത്തിലുള്ള ഷർട്ടും മുണ്ടും ഉടുത്താണ് ചടങ്ങിന് എത്തിയത്. തമിഴ് സിനിമ മേഖലയിൽ നിന്ന് രജനീകാന്ത് ആണ് സൂര്യയെ കൂടാതെ ചടങ്ങിൽ എത്തിയതിന്. മനോഹരമായ പിങ്കും ഗോൾഡും കലർന്ന സാരീ ധരിച്ചാണ് ജ്യോതിക എത്തിയത്. മലയാളത്തിൽ നിന്ന് നടൻ പൃഥ്വിരാജ് നിർമ്മാതാവുമായ ഭാര്യ സുപ്രിയ മേനോനും വിവാഹത്തിൽ അതിഥികളായി എത്തിയിരുന്നു. രാവിലെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത് പൂജയോടെയാണ്.
ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ പൂജ. അംബാനിയുടെ മുംബൈയിലെ വസതിയിൽ വൈകുന്നേരം ആരംഭിച്ച ചടങ്ങുകൾ രാത്രി വരെ നീണ്ടുനിന്നു. ഇവരുടെ വിവാഹ മുഹൂർത്തം രാത്രി 10 മണിക്ക് ആയിരുന്നു. ഹോളിവുഡ് ബോളിവുഡ് താരനിരയും കേന്ദ്രമന്ത്രിമാരും ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ സംഗീത സംവിധായകരായ അമൃത് ത്രിവേദി, ശങ്കർ മഹാദേവൻ ശ്രേയാഘോഷാൽ നീതി മോഹൻ എന്നിങ്ങനെ നിരവധി താരങ്ങൾ അവരുടെ പരിപാടികളും അവതരിപ്പിച്ചു. കൂടാതെ ചലച്ചിത്ര മേഖലയിൽനിന്ന് അമിതാബച്ചൻ, സൽമാൻ ഖാൻ, അമീർഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, രജനീകാന്ത്, നയൻതാര, ആലിയ ഭട്ട്, വിദ്യാ ബാലൻ എന്നിവരും പങ്കെടുത്തു. കൂടാതെ അമേരിക്കൻ ഗുസ്തി താരമായ ജോൺ സീന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി പ്ലെയർ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, എന്നിവരും വിവാഹ ചടങ്ങുകളിലേക്ക് എത്തി.
Comments are closed.