മകന്റെ പിറന്നാൾ കേക്കിൽ ജയസൂര്യ ഒളിപ്പിച്ചു വെച്ച സർപ്രൈസ് കണ്ടോ..!!😳😱 ആദിയുടെ പിറന്നാൾ ആഘോഷമാക്കി സരിതയും ജയസൂര്യയും🥳😍 ഭാവിയുടെ സംവിധായകന് പിറന്നാളാശംസകൾ എന്ന് ആരാധകരും🔥🔥

മകന്റെ പിറന്നാൾ കേക്കിൽ ജയസൂര്യ ഒളിപ്പിച്ചു വെച്ച സർപ്രൈസ് കണ്ടോ..!!😳😱 ആദിയുടെ പിറന്നാൾ ആഘോഷമാക്കി സരിതയും ജയസൂര്യയും🥳😍 ഭാവിയുടെ സംവിധായകന് പിറന്നാളാശംസകൾ എന്ന് ആരാധകരും🔥🔥 മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയസൂര്യ. നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജയസൂര്യയുടെ കുടുംബത്തിനും ആരാധകർ ഏറെയാണ്. കുടുംബത്തോടൊപ്പമുള്ള ജയസൂര്യ പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പതിവാണ്.

ഇപ്പോഴിതാ ജയസൂര്യ തൻ്റെ മകന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമാപ്രേമിക്ക് പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോടെയാണ് ജയസൂര്യ മകൻ അദ്വതിൻ്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമൻ്റുമായി എത്തിയിരിക്കുന്നത്. ആരാധകർ അദ്വതിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നതിനൊപ്പം ഒരു ഭാവി സംവിധായകൻ വളർന്നു വരികയാണെന്നും കമൻ്റ് ബോക്സിൽ നിരവധി പേർ പറയുന്നുണ്ട്.

പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം ജയസൂര്യയുടെ ഭാര്യ സരിതയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജയസൂര്യയും സരിതയും രണ്ട് മക്കളും ഒന്നിച്ച് അദ്വതിൻ്റെ പിറന്നാൾ കേക്കിനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് സരിത പങ്കുവെച്ചിരിക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഈ ചിത്രത്തിനും കമൻ്റുകളുമായി എത്തിയിട്ടുണ്ട്. അതെസമയം നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തോന്ന ഈശോ എന്ന ചിത്രം റിലീസിനായി തയ്യായികൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ഈശോ എന്ന ടൈറ്റിൽ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായ ഒന്നായിരുന്നു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയാണ് ജയസൂര്യയുടെ അവസാനമായി റിലീസായ ചിത്രം. ഒ ടി ടി റിലീസായിരുന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ജയസൂര്യയ്ക്ക് ലഭിച്ചത്. ജയസൂര്യയുടെ നൂറാമത് ചിത്രം കൂടി ആയിരുന്നു സണ്ണി.

Comments are closed.