മലയാള സിനിമയുടെ ഹാസ്യ നടൻ.. ചിത്രത്തിൽ കാണുന്ന മലയാള പ്രതിഭ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?? | Celebrity Childhood Photo

Celebrity Childhood Photo : മലയാള സിനിമയിലെ നടി നടന്മാരുടെ പഴയകാല ചിത്രങ്ങൾ കാണാൻ മലയാള സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഞങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നത് നമ്മുടെയെല്ലാം പ്രിയ നടനായ ഒരാളുടെ കൗമാരക്കാലത്തെ ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന മലയാള നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മാർ ഇവാനിയോസ് കോളേജിന്റെ പഴയകാല ചെയർ മാനും എംകോം ബിരുദാനന്തര ബിരുദത്തിൽ റാങ്ക് ഹോൾഡറുമായ പിവി ജഗദീഷ് കുമാറി നെയാണ് നിങ്ങൾ ചിത്രത്തിൽ കാണുന്നത്.

അതെ, നമ്മുടെ എല്ലാം പ്രിയങ്കരനായ നടൻ ജഗദീഷാണ് ചിത്രത്തിൽ കാണുന്ന ആ കൗമാര ക്കാരൻ. എംകോം റാങ്ക് ഹോൾഡർ ആയ ജഗദീഷ് ആദ്യം ഒരു നാഷണലൈസ്ഡ് ബാങ്കിലെ ജീവനക്കാരനായിരുന്നു. പിന്നീട്, ഒരു ഗവൺമെന്റ് കോളേജിൽ ലക്ചററായിയും പ്രവർത്തിച്ചു. അതിനുശേഷമാണ് അഭിനയത്തോടുള്ള ഇഷ്ടം കാരണം അഭിനയം കരിയറായി തിരഞ്ഞെടു ക്കുന്നത്. 1984-ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലൂടെയാണ്

ജഗദീഷ് അഭിനയ ജീവിത ത്തിന് തുടക്കമിടുന്നത്. തുടർന്ന് ‘ഇൻ ഹരിഹർ നഗർ’, ‘ഏയ് ഓട്ടോ’, ‘ഭാഗ്യവാൻ’ തുടങ്ങി നിരവധി ചിത്ര ങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി ജഗദീഷ് എത്തി. നായകനായും സഹനടനായും ഹാസ്യ നടനായും വില്ലനായും എല്ലാം മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച ജഗദീഷിന്റെ കയ്യിൽ എല്ലാത്തരം കഥാപാത്രങ്ങളും ഭദ്രമായിരുന്നു.അഭിനയത്തിനു പുറമേ പന്ത്രണ്ടോളം സിനിമകൾക്ക് കഥയും തിരക്കഥയും എല്ലാം ജഗദീഷ് ഒരുക്കിയിട്ടുണ്ട്.

1985-ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പിഒ’ എന്ന ചിത്രത്തിനാണ് ജഗദീഷ് ആദ്യമായി കഥയെഴുതിയത്. ‘അക്കരെ നിന്നൊരു മാരൻ’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്നീ ചിത്ര ങ്ങളെല്ലാം ജഗദീഷിന്റെ വിരൽ ത്തുമ്പിൽ നിന്ന് പിറന്നതാണ്.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസറാ യിരുന്ന ഡോക്ടർ പി രമയാണ് ജഗദീഷിന്റെ ഭാര്യ. രമ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരണപ്പെട്ടിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Rate this post

Comments are closed.