ജഗദീഷ് തന്റെ കുടുംബത്തെ ഇതാദ്യമായി പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നു..!!😍👌 ഭാര്യയും രണ്ട് പെൺമക്കളും ഡോക്ടർമാർ…😍🔥

ജഗദീഷ് തന്റെ കുടുംബത്തെ ഇതാദ്യമായി പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നു..!!😍👌 ഭാര്യയും രണ്ട് പെൺമക്കളും ഡോക്ടർമാർ…😍🔥 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ജഗദീഷ്. വേറിട്ട അഭിനയശൈലിയും വാക്ചാതുര്യവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാറുളള ജഗദീഷ് മികവുറ്റ ഒരു അഭിനേതാവ് എന്നതിനപ്പുറം ഒരു കോളേജ് ലക്ച്ചറർ കൂടിയാണ്. താരത്തിന്റെ അഭിമുഖങ്ങളിലും റിയാലിറ്റി ഷോകളിലുൾപ്പെടെയുള്ള ഇടപെടലുകളിലും അത് പ്രതിഫലിക്കാറുമുണ്ട്.

ശുദ്ധമായ ഹാസ്യവും നായകവേഷവുമെല്ലാം തനിക്ക് ഒരുപോലെ ചേരുമെന്ന് തെളിയിച്ച ജഗദീഷ് ഒരുകാലത്ത് മലയാളത്തിലിറങ്ങിയ ഒട്ടനവധി ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ സ്ഥിരം നായകനായിരുന്നു. ‘കാക്ക തൂറിയെന്നാ തോന്നണേ’ ‘എച്യൂസ് മീ’ തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഡയലോഗുകളിലൂടെ ഇന്നും ജഗദീഷ് പ്രേക്ഷകർക്കിടയിൽ ചിരി പടർത്താറുണ്ട്. തിരുവന്തപുരത്തുകാരനായ ജഗദീഷ് കോളേജ് പഠനത്തിന് ശേഷം കാനറാ ബാങ്കിൽ നിന്നും ലഭിച്ച ജോലി ഉപേക്ഷിച്ച് അധ്യാപനവൃത്തിയിൽ ഏർപ്പെടുകയായിരുന്നു.

അധ്യാപനത്തോടൊപ്പം അഭിനയവും കൂടെക്കൂട്ടിയ താരം മിന്നും താരം, കോമഡി സ്റ്റാർസ് തുടങ്ങിയ സൂപ്പർഹിറ്റ് ഷോകളിലൂടെ ടെലിവിഷനിൽ മാറ്റിനിർത്താനാവാത്ത സാന്നിധ്യമായി മാറി. ഇത്രത്തോളം ആക്ടീവായ ജഗദീഷിന്റെ കുടുംബവിശേഷങ്ങളൊന്നും തന്നെ പ്രേക്ഷകർക്ക് ഇതുവരെയും പരിചിതമായിരുന്നില്ല. ജഗദീഷ് അവതാരകനായി എത്തുന്ന ‘പണം തരും പടം’ എന്ന റിയാലിറ്റി ഷോയുടെ വാലെന്റൈൻസ് ഡേ എപ്പിസോഡിൽ ദമ്പതികളായ ദേവിക നമ്പ്യാരും വിജയ് മാധവും എത്തിയ അവസരത്തിൽ ജഗദീഷ് തന്റെ ചില കുടുംബവിശേഷങ്ങൾ പങ്കുവെച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

തന്റെയും ഭാര്യയുടെയും ക്യാരക്ടറുകൾ തമ്മിൽ പൂർണമായും അന്തരം ഉണ്ടെന്നാണ് ജഗദീഷ് പറയുന്നത്. യാതൊരു പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാൻ താല്പര്യമില്ലാത്തയാളാണ് ഭാര്യ രമ. സോഷ്യൽ മീഡിയയിൽ പോലും പ്രത്യക്ഷപ്പെടില്ല ഡോക്ടറായ രമ. ഏതെങ്കിലും മാഗസിനുകൾ ഒരു ഫാമിലി ഫോട്ടോഷൂട്ടിന് വിളിച്ചാൽ പോലും രമ നോ പറയാറാണ് പതിവ്. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും യോജിപ്പ് കണ്ടെത്തുന്നതാണ് തന്റെ കുടുംബജീവിതത്തിന്റെ വിജയം എന്നാണ് താരം ഷോയിൽ പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും തന്റെ രണ്ടു പെണ്മക്കളുടെ ജീവിതം ഇത്രമേൽ ഭദ്രമാക്കിയത് രമയുടെ കഴിവാണെന്നാണ് ജഗദീഷ് പറഞ്ഞുവെക്കുന്നത്. ജഗദീഷിന്റെ രണ്ടു പെൺമക്കളും ഡോക്ടർമാരാണ്.

Comments are closed.