
കിടിലം ഇലയട തയ്യാറാക്കിയാലോ; ഗോതമ്പു പൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന രുചിയിൽ പലഹാരം തയ്യാറാക്കാം..!! | Ilayada For Evening Snack
Ilayada For Evening Snack: സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട ഉണ്ടാക്കാം. ഇലയട ഉണ്ടാക്കുന്നതിന് ആവശ്യമായ ഗോതമ്പു പൊടി ഒരു പാത്രത്തിലേക്ക് എടുത്ത ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
Ingredients
- Wheat Flour
- Salt
- Warm Water
- Grated Coconut
- Jaggery Or Sugar
- Oil
ഉപ്പ് ചേർത്ത് ഗോതമ്പു പൊടി ഒന്ന് മിക്സ് ചെയ്തതിനു ശേഷം വെള്ളം കൊറേശ്ശേ ചേർത്ത് കുഴച്ചെടുക്കുക. ഇളം ചൂട് വെള്ളം ഉപയോഗിക്കുന്നത് അട നല്ലത് സോഫ്റ്റ് ആയി കിട്ടാൻ നന്നായിരിക്കും. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ ഒരല്പം കൂടെ ലൂസ് പരുവത്തിൽ കുഴച്ചെടുക്കുക. മാവ് കുഴച്ച് മാറ്റിവെച്ചതിനു ശേഷം അടയിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും മിക്സ് ചെയ്ത് ഒരു പാത്രത്തിലേക്ക് എടുക്കുക. ശർക്കരക്ക് പകരം പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. ഇലയടക്ക്ശ ർക്കരയാണ് സാധാരണ ഉപയോഗിക്കുക. എങ്കിലും നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ഏത് വേണമെന്ന് തീരുമാനിക്കാം. പഞ്ചസാരയും ശർക്കരയും മിക്സ് ചെയ്ത് മാറ്റി വെച്ച ശേഷം ഇലയട ഉണ്ടാക്കുന്നതിന് ആവശ്യമായ ഇല നല്ലത് പോലെ കഴുകി വൃത്തിയാക്കി തുടച്ച് എടുക്കുക.
വാഴയിലയിലും ഇലമംഗലത്തിന്റെ ഇലയിലും പ്ലാശ്ശിന്റെ ഇലയിലും ഒക്കെ ഇലയട ഉണ്ടാക്കാറുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ഇല തിരഞ്ഞെടുക്കാം. ഇലയിലേക്ക് കുറച്ച് എണ്ണ തടവിക്കൊടുക്കുക. അട വെന്ത് വരുമ്പോൾ ഇലയിൽ നിന്നും പെട്ടന്ന് വിട്ടു കിട്ടാണ് വേണ്ടിയാണിത്. അതിനു ശേഷം മാവ് ഇലയിൽ വെച്ച് പരത്തി അതിലേക്ക് ശർക്കരയും തേങ്ങയും വെച്ചു കൊടുത്ത് മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. അട വെന്തതിനു ശേഷം ഇലയിൽ നിന്നും അടർത്തി ചൂട് ചായക്കൊപ്പം കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Ilayada For Evening Snack Video Credits : Ajimi Shamnad Vlogs
Ilayada For Evening Snack
Ilayada is a traditional South Indian steamed delicacy, perfect for an evening snack. It is made by spreading rice flour dough on fresh banana leaves, filled with a sweet mixture of grated coconut and jaggery, often flavored with cardamom. The leaf is folded and steamed, infusing the ada with a subtle banana leaf aroma. Soft, mildly sweet, and naturally fragrant, Ilayada is a healthy, gluten-free snack option. It’s easy to prepare, nutritious, and loved by all age groups. Serve it warm with tea or as a light treat for guests. A nostalgic bite of Kerala’s culinary tradition in every mouthful.
Comments are closed.