ഗോതമ്പു പൊടി കൊണ്ട് രുചിയേറും ഇലയട; എന്തൊരു രുചിയാണ് ഇതിന്; വായിലിട്ടാൽ അലിഞ്ഞു പോകും; രുചിയിൽ ഇലയട റെസിപ്പി ഇതാ..!!! | Ilayada For Evening Snack

Ilayada For Evening Snack : സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ്‌ ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട ഉണ്ടാക്കാം. ഇലയട ഉണ്ടാക്കുന്നതിന് ആവശ്യമായ ഗോതമ്പു പൊടി ഒരു പാത്രത്തിലേക്ക് എടുത്ത ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

Ingredients

  • Wheat Flour
  • Salt
  • Warm Water
  • Grated Coconut
  • Jaggery Or Sugar
  • Oil

ഉപ്പ് ചേർത്ത് ഗോതമ്പു പൊടി ഒന്ന് മിക്സ്‌ ചെയ്തതിനു ശേഷം വെള്ളം കൊറേശ്ശേ ചേർത്ത് കുഴച്ചെടുക്കുക. ഇളം ചൂട് വെള്ളം ഉപയോഗിക്കുന്നത് അട നല്ലത് സോഫ്റ്റ്‌ ആയി കിട്ടാൻ നന്നായിരിക്കും. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ ഒരല്പം കൂടെ ലൂസ് പരുവത്തിൽ കുഴച്ചെടുക്കുക. മാവ് കുഴച്ച് മാറ്റിവെച്ചതിനു ശേഷം അടയിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും മിക്സ്‌ ചെയ്ത് ഒരു പാത്രത്തിലേക്ക് എടുക്കുക. ശർക്കരക്ക് പകരം പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. ഇലയടക്ക്ശ ർക്കരയാണ് സാധാരണ ഉപയോഗിക്കുക. എങ്കിലും നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ഏത് വേണമെന്ന് തീരുമാനിക്കാം. പഞ്ചസാരയും ശർക്കരയും മിക്സ്‌ ചെയ്ത് മാറ്റി വെച്ച ശേഷം ഇലയട ഉണ്ടാക്കുന്നതിന് ആവശ്യമായ ഇല നല്ലത് പോലെ കഴുകി വൃത്തിയാക്കി തുടച്ച് എടുക്കുക.

വാഴയിലയിലും ഇലമംഗലത്തിന്റെ ഇലയിലും പ്ലാശ്ശിന്റെ ഇലയിലും ഒക്കെ ഇലയട ഉണ്ടാക്കാറുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ഇല തിരഞ്ഞെടുക്കാം. ഇലയിലേക്ക് കുറച്ച് എണ്ണ തടവിക്കൊടുക്കുക. അട വെന്ത് വരുമ്പോൾ ഇലയിൽ നിന്നും പെട്ടന്ന് വിട്ടു കിട്ടാണ് വേണ്ടിയാണിത്. അതിനു ശേഷം മാവ് ഇലയിൽ വെച്ച് പരത്തി അതിലേക്ക് ശർക്കരയും തേങ്ങയും വെച്ചു കൊടുത്ത് മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. അട വെന്തതിനു ശേഷം ഇലയിൽ നിന്നും അടർത്തി ചൂട് ചായക്കൊപ്പം കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Video Credits : Ajimi Shamnad Vlogs

Ingredients

For the Dough:

  • 1 cup all-purpose flour (maida)
  • A pinch of salt
  • Water, as needed
  • 1 tsp oil

For the Filling:

  • ½ cup grated coconut
  • 1 small onion, finely chopped
  • 1 green chili, finely chopped
  • 1 tsp cumin seeds
  • Salt to taste
  • Curry leaves, chopped

Optional:

  • ½ tsp black pepper or fennel seeds for extra flavor

Instructions

  1. Prepare the dough: Mix flour, salt, and oil. Gradually add water to knead into a soft dough. Rest for 15–20 minutes.
  2. Prepare filling: Mix coconut, onion, green chili, cumin seeds, curry leaves, and salt.
  3. Shape Ilayada: Divide dough into small balls, roll into thin circles. Place filling in center, fold and seal, then gently roll again.
  4. Cook: Heat a pan or griddle. Cook Ilayada on medium heat, applying light oil, till golden brown on both sides.
  5. Serve: Hot with tea or coconut chutney.

Kerala Ilayada is a crispy, flavorful, and satisfying snack, perfect for evening tea.

Also Read : കൊതിയൂറും മീൻകറിയുടെ രുചി രഹസ്യം ഇതാ; കാറ്ററിംഗ് സ്പെഷ്യൽ കല്യാണ മീൻ കറി; കുറുകിയ ചാറുള്ള ഈ കറിയൊന്ന് മതി ഒരു കിണ്ണം ചോറുണ്ണാൻ.

Comments are closed.