ഹൃദയം സിനിമയിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങൾ..!!😍👌

ഹൃദയം സിനിമയിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങൾ..!!😍👌 വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ഹൃദയം. വമ്പിച്ച വിജയമായിരുന്നു ഹൃദയത്തിന് ലഭിച്ചത്. വിനീതിൻ്റെ ഭാര്യ ദിവ്യയും ഹൃദയത്തിലെ ഉണക്ക മുന്തിരി എന്ന് തുടങ്ങുന ഗാനം പാടിയിട്ടുണ്ട്. ചിത്രത്തെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വമ്പിച്ച ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അരുൺ എന്ന ചെറുപ്പക്കാരൻ്റെ പ്രണയവും കലാലയവും വിവാഹാവും അടങ്ങുന്ന ജീവിതമാണ് കഥയുടെ ഇതിവൃത്തം.

ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലാണ് ചിത്രത്തിനുള്ളിൽ ആരും അധികം ശ്രദ്ധിക്കാത്ത ചില സവിശേഷതകൾ ചൂണ്ടി കാണിച്ചിരിക്കുകയാണ് Movie Mania Malayalam എന്ന യൂട്യൂബ് ചാനൽ. ചാനൽ ചൂണ്ടിക്കാണിക്കുന്ന സവിശേഷതകൾ ഇതൊക്കെയാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ സെൽവ്വൻ എന്ന കഥാപാത്രത്തിന് സൂര്യനുമായി ബന്ധമുണ്ടെന്ന് ചാനൽ അവകാശപെടുന്നു. കാരണം സെൽവ്വനെ ചിത്രത്തിൽ കാണിക്കുംമ്പോഴെല്ലാം സെൽവ്വൻ്റെ പിന്നിൽ സൂര്യനെ കാണിക്കുന്നു, കാരണം എല്ലാവരിലേക്കും വെളിച്ചം പകരുന്നവനാണ് സെൽവ്വൻ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

കൂടാതെ ചാനൽ പറയുന്നു അരുണിൻ്റെ ജീവിതത്തിൽ വരുന്ന പെൺക്കുട്ടികളുടെ പേരുകൾക്കും ചില സവിശേഷതകൾ ഉണ്ടെന്ന്. അരുണിൻ്റെ ജീവിതത്തിൽ വരുന്ന ആദ്യ കഴ്ച്ചയിലെ ഇഷ്ടം ദർശനയോട്, പിന്നീട് ദർശനയെ കാണിക്കുവാൻ വേണ്ടി മാത്രം പ്രണയം നടിക്കുന്ന പെൺകുട്ടിയുടെ പേര് മായ എന്നും, പിന്നീട് അരുണിൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെൺകുട്ടിയുടെ പേര് നിത്യ എന്നിങ്ങനെയാണ്.

കൂടാതെ മറ്റു ചില സവിശേഷതകൾ കൂടി ചാനൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും പ്രശംസിക്കേണ്ടത് വിനീതെന്ന തിരക്കഥാകൃത്തിൻ്റേയും സംവിധായകൻ്റെയും മികവിനെയാണ്. ഈ വീഡിയോ പങ്കിട്ട ഉടൻ തന്നെ വീഡിയോക്ക് വമ്പിച്ച ലൈക്കുകളും ഒട്ടനവധി കമൻ്റുകളുമാണ് കിട്ടിയിരിക്കുന്നത്. വീഡിയോ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Comments are closed.