കസവ് മുണ്ടും ബ്ലൗസും, ​ഗ്ലാമറസായി ഹണി റോസ്, പല്ലശ്ശനയുടെ പ്രകൃതി ഭംഗിയിൽ ഹണി ചേച്ചീടെ ഫോട്ടോഷൂട്ട് | Honey Rose Latest Photoshoot At Pallasana

Honey Rose Latest Photoshoot At Pallasana Goes Viral

Honey Rose Latest Photoshoot At Pallasana

2005-ൽ വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട് ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണിറോസ്. അതിനു ശേഷം നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തിരുന്നു. 17 വർഷത്തോളം സിനിമാ ജീവിതവുമായാണ് താരം മുന്നോട്ടു പോകുന്നത്. എന്നാൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയമാണ് ഹണിയുടെ സിനിമാ ലൈഫിൽ വലിയൊരു മാറ്റം സൃഷ്ടിച്ചത്. ‘റെയ്ച്ചൽ’ എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.

തെന്നിന്ത്യയിൽ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസിൻ്റെ ഓരോ വിശേഷങ്ങളും ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റുന്നത്. താരത്തിൻ്റെ ഫോട്ടോ ഷൂട്ടുകളും ,ഉദ്ഘാടന പരിപാടികളുടെ വീഡിയോകൾക്കുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ആരാധകർ തന്നെയാണ് ഉള്ളത്.

Honey Rose Latest Photoshoot At Pallasana

താരം ഉദ്ഘാടനത്തിന് പങ്കെടുമ്പോൾ താരത്തെ കാണാനായി വൻ ജനാവലി തന്നെയാണ് പലപ്പോഴും കാണാൻ കഴിഞ്ഞത്. താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവയ്ക്കാണ്. ഇന്ന് താരം പങ്കുവെച്ച റീൽ വീഡിയോ ആണ് വൈറലായി മാറുന്നത്. ‘തച്ചോളി വർഗ്ഗീസ് ചേകവർ’ എന്ന ചിത്രത്തിലെ ‘മാലേയം മാറോടലിഞ്ഞും…’ എന്ന പാട്ടിൽ പല്ലശനയുടെ പ്രകൃതി ഭംഗിയിൽ നിന്നെടുത്ത നാടൻ മലയാളി സ്ത്രീയായിട്ടായിരുന്നു താരം വീഡിയോയിൽ ഉണ്ടായിരുന്നു.

സെലിബ്രെറ്റി ഫോട്ടോഗ്രാഫറായ ബാൽജിത്താണ് താരത്തിൻ്റെ വീഡിയോ എടുത്തിരിക്കുന്നത്. താരം ബാൽജിത്തിനെ ടാഗ് ചെയ്തു കൊണ്ടാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഹണി റോസിൻ്റെ മനോഹരമായ വീഡിയോ പ്രേക്ഷകർ സ്വീകരിക്കുകയും, താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകൾ പങ്കു വയ്ക്കുകയും ചെയ്തത്. ‘തേരി മേരി ‘യാണ് താരത്തിൻ്റേതായി ഇനി ചിത്രീകരണത്തിന് ഒരുങ്ങുന്ന ചിത്രം. Honey Rose Latest Photoshoot At Pallasana

Read Also :

സോറക്കൊപ്പം അല്പനേരം ഡാഡ!! മൂന്നു മാസത്തെ വിശ്രമത്തിനു ശേഷം സിനിമ തിരക്കുകളിലേക്ക് പ്രിത്വി; ചിത്രം പങ്കുവെച്ച് സുപ്രിയ

10-ാം ക്ലാസില്‍ പഠനം നിര്‍ത്തി, സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി വിവാഹവും ജീവിക്കാൻ കൂലിപ്പണി! സിനിമയെ വെല്ലുന്ന സംഗീത് എന്ന ശശാങ്കന്റെപ്രണയകഥ

Comments are closed.