
എണ്ണ പലഹാരം കഴിച്ചു മടുത്തോ എങ്കിൽ ഇതാ എണ്ണയില്ല വിഭവം; രുചികരമായ മോമോസ് ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Homemade Special Steamed Momos
Homemade Special Steamed Momos: കുട്ടികളുള്ള വീടുകളിൽ മിക്കവർക്കും ഇഷ്ടമുള്ള ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മോമോസ്. കഴിക്കുമ്പോൾ വളരെയധികം വ്യത്യസ്ത രുചിയുള്ള ഈയൊരു മോമോസ് തയ്യാറാക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നായിരിക്കും നമ്മളിൽ മിക്ക ആളുകളും കരുതിയിരിക്കുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മോമോസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- All Purpose Flour
- Boneless Chicken
- Green Chilly
- Ginger Garlic Paste
- Pepper Powder
- Salt
- Corriander Leaf
ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് ഒരു വിസിൽ അടിപ്പിച്ചു എടുക്കുക. ഈ സമയം കൊണ്ട് മോമോസിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് എടുത്തു വച്ച മൈദയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് സോഫ്റ്റ് ആയി കുഴച്ചെടുക്കുക. ഈ കൂട്ട് കുറച്ചുനേരത്തേക്ക് മാറ്റിവെക്കാം. ചിക്കൻ വേവിച്ചെടുത്ത ശേഷം ചൂട് പോയിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് തരികളായി അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം എടുത്തുവെച്ച മറ്റു ചേരുവകൾ കൂടി ഒപ്പം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഈ സമയത്ത് അല്പം സൺഫ്ലവർ ഓയിൽ കൂടി ചിക്കന്റെ കൂട്ടിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കുഴച്ചുവെച്ച മാവ് വട്ടത്തിൽ പരത്തിയെടുത്ത് ചെറിയ വട്ടങ്ങളായി മുറിച്ചുവെക്കുക. അതിനകത്തേക്ക് തയ്യാറാക്കിവെച്ച ചിക്കന്റെ കൂട്ട് ഫിൽ ചെയ്ത ശേഷം ഒരു പ്രത്യേക ആകൃതിയിൽ ആക്കിയെടുത്ത ശേഷം ആവി കയറ്റിയാൽ രുചികരമായ മോമോസ് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Homemade Special Steamed Momos credit : Fathimas Curry World
Homemade Special Steamed Momos
Homemade Special Steamed Momos are soft, juicy dumplings filled with a flavorful mix of finely chopped vegetables or meat, aromatic spices, and herbs. Carefully wrapped in a thin dough, each momo is steamed to perfection, preserving its moisture and taste. These healthy delights are best served hot with a spicy chili garlic dipping sauce or tangy tomato chutney. A popular street food now brought home, momos make for a delicious snack, appetizer, or light meal. Easy to customize and fun to prepare, they offer a warm, comforting bite that’s both satisfying and wholesome. Perfect for sharing with family and friends.
Comments are closed.