മനസ് നിറയും രുചിയിൽ ഒരു പലഹാരം; വീട്ടിലുള്ള ഈ ചേരുവകൾ മാത്രം മതി; ഇടക്കിടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം; ഒരിക്കലെങ്കിലും ട്രൈ ചെയ്യൂ..!! | Homemade Kunjikalathappam Recipe

Homemade Kunjikalathappam Recipe : എല്ലാ ദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • 1 cup raw rice (soaked for 3–4 hours)
  • ¾ cup grated coconut
  • ½ cup jaggery (melted and strained)
  • ½ tsp cardamom powder
  • 1 small onion or shallots (thinly sliced)

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി കുതിർന്ന് വന്നുകഴിഞ്ഞാൽ പലഹാരത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി ഇഷ്ടമാണെങ്കിൽ അത് കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവയിട്ട് വറുത്തുകോരി മാറ്റി വയ്ക്കുക.

Homemade Kunjikalathappam Recipe

ശേഷം പലഹാരത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം. ശേഷം നേരത്തെ എടുത്തു വച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും കുറച്ച് തേങ്ങയും ഇട്ട് ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കുക.അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പ്, ബേക്കിംഗ് സോഡാ,ജീരകം പൊടിച്ചത് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക. തയ്യാറാക്കി വെച്ച ശർക്കര പാനി കൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. വറുത്തുവെച്ച തേങ്ങാക്കൊത്തിൽ നിന്നും പകുതി ഈ ഒരു സമയത്ത് മാവിൽ ചേർത്തു കൊടുക്കാം.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് അല്പനേരം അടച്ചുവെച്ച് വേവിച്ചെടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. പലഹാരം അടച്ച് വയ്ക്കുന്നതിനു മുൻപായി അല്പം തേങ്ങാക്കൊത്തും, ചെറിയ ഉള്ളിയും മുകളിൽ വിതറി കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Kunjikalathappam Recipe Video Credits : Thasnis World

🍮 What is Kunjikalathappam?

Kunjikalathappam is a traditional Malabari (North Kerala) sweet snack, very popular during Ramadan and festive occasions. It is a mini version of Kalathappam (a rice cake made with jaggery, coconut, and shallots). Unlike the big steamed kalathappam, kunjikalathappam is smaller in size and often shallow-fried or steamed, making it soft, sweet, and slightly chewy.


🥘 Ingredients

  • 1 cup raw rice (soaked for 3–4 hours)
  • ¾ cup grated coconut
  • ½ cup jaggery (melted and strained)
  • ½ tsp cardamom powder
  • 1 small onion or shallots (thinly sliced)
  • 2 tbsp coconut bits (thenga kothu, fried)
  • 2 tbsp ghee or coconut oil
  • A pinch of salt
  • Water – as needed

👩‍🍳 Method

Step 1: Prepare the Batter

  1. Soak the rice for 3–4 hours, drain, and grind it into a smooth batter with grated coconut and a little water.
  2. Add melted jaggery syrup, cardamom powder, and a pinch of salt. Mix well into a thick but pourable batter.

Step 2: Prepare the Flavoring

  1. Heat ghee/coconut oil in a pan.
  2. Fry coconut bits until golden brown. Remove and keep aside.
  3. In the same oil, fry sliced shallots until crisp.

Step 3: Cook the Kunjikalathappam

Option 1 – Steamed:

  • Pour the batter into small greased steel cups or a steamer tray.
  • Sprinkle fried coconut bits and shallots on top.
  • Steam for 15–20 minutes until cooked.

Option 2 – Pan/Shallow Fried:

  • Heat a small pan, grease with ghee, and pour a ladle of batter.
  • Sprinkle toppings, cover, and cook on low flame until firm.
  • Flip gently if needed and cook the other side.

Step 4: Serve

  • Cool slightly before unmoulding.
  • Serve warm as a tea-time snack or sweet treat.

Tips:

  • Adjust jaggery for sweetness.
  • Using fried coconut bits and shallots gives authentic Malabar taste.
  • Make in small batches for best texture.

Also Read : മിക്സ്ചർ ഇനി കടയിൽ നിന്നും വാങ്ങേണ്ട; ഇതാണ് രുചി അധികമാകാനുള്ള രഹസ്യ കൂട്ട്; വളരെ എളുപ്പത്തിലും വേഗത്തിലും വീട്ടിൽ ഉണ്ടാക്കാം; ബേക്കറി രുചിയേക്കാൾ ഇരട്ടി രുചി..

Comments are closed.