നല്ല ശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കാം; ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉഗ്രൻ പ്രതിവിധി; ഈ വിധത്തിൽ ഉണ്ടാക്കി നോക്കൂ…!! | Home Made Virgin Coconut Oil

Home Made Virgin Coconut Oil: പണ്ടുകാലങ്ങളിൽ അമ്മമാരും മുത്തശ്ശിമാരുമെല്ലാം ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുട്ടിയെ കുളിപ്പിക്കുന്നതിനായി ഉരുക്ക് വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. അതും വീട്ടിൽ തന്നെ തയ്യാറാക്കി എടുത്ത നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മൊരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും, തലയിൽ ഉണ്ടാകുന്ന പൊറ്റനും മറ്റും മാറിക്കിട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഉരുക്കു വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കാനുള്ള സൗകര്യങ്ങളും സന്ദർഭങ്ങളുമെല്ലാം വളരെ കുറവാണ്. എന്നാൽ ഇത്തരത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം ഒരു വലിയ പ്രതിവിധി കണ്ടെത്താനായി സാധിക്കുന്നതാണ്. ഉരുക്കു വെളിച്ചെണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അളവിൽ ഉരുക്കുവെളിച്ചണ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിനനുസരിച്ചുള്ള അളവിൽ തേങ്ങയും എടുക്കേണ്ടതാണ്. നന്നായി മൂത്ത തേങ്ങ നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ തേങ്ങയിൽ നിന്നും കട്ടിയുള്ള പാൽ നല്ല രീതിയിൽ പിഴിഞ്ഞെടുക്കാനായി സാധിക്കും. ആദ്യം തന്നെ തേങ്ങ നല്ലതുപോലെ ചിരകിയെടുക്കുക. ശേഷം വൃത്തിയുള്ള ഒരു തുണിയിലേക്ക് ചിരകിയ തേങ്ങയിട്ട് അത് നല്ലതുപോലെ പിഴിഞ്ഞ് പാൽ പൂർണമായും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

Home Made Virgin Coconut Oil

അടി കട്ടിയുള്ള ഒരു വലിയ പാത്രമോ അല്ലെങ്കിൽ ഒരു ഉരുളിയോ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. പാത്രം അടുപ്പിൽ വച്ച് നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ പിഴിഞ്ഞുവെച്ച തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക. ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കാൻ ഏറ്റവും നല്ലത് അടുപ്പ് ഉപയോഗിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ ചൂട് എളുപ്പത്തിൽ കൂട്ടിയും കുറച്ചുമെല്ലാം അഡ്ജസ്റ്റ് ചെയ്യാനായി സാധിക്കും. തേങ്ങാപ്പാൽ ഉരുളിയിലേക്ക് ഒഴിച്ചു കഴിഞ്ഞാൽ അത് നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കണം. ഏകദേശം മുക്കാൽ മണിക്കൂർ ആകുമ്പോഴേക്കും പാലിൽ നിന്നും എണ്ണ തെളിഞ്ഞു വരുന്നതായി കാണാൻ സാധിക്കും.

പാൽ പൂർണ്ണമായും വലിഞ് എണ്ണയായി തുടങ്ങുമ്പോൾ തേങ്ങയിൽ നിന്നുമുള്ള ചണ്ടിയുടെ നിറം ബ്രൗൺ നിറത്തിൽ ആയിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന എണ്ണ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇവ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി സാധാരണയായി ആട്ടിയെടുക്കുന്ന നല്ല വെളിച്ചെണ്ണ കൂടി അല്പം ഒഴിച്ച ശേഷം മിക്സ് ചെയ്തു വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Home Made Virgin Coconut Oil Video Credits : Sruthy’s world

Here’s a complete and easy guide to making homemade virgin coconut oil (VCO) using the cold process method—no heat involved, so all the nutrients are preserved naturally.


🥥✨ How to Make Virgin Coconut Oil at Home (Cold Process)

Ingredients Needed:

  • 4 to 6 fully matured coconuts
  • Clean drinking water

🪓 Step 1: Break and Grate the Coconuts

  • Crack open the coconuts.
  • Grate the white kernel using a manual scraper or food processor.

🥣 Step 2: Extract Coconut Milk

  • Blend the grated coconut with a little warm water.
  • Squeeze the mixture using a muslin cloth or strainer to extract thick coconut milk.
  • Repeat once or twice to extract more milk from the pulp.

🧊 Step 3: Ferment the Coconut Milk

  • Pour the coconut milk into a glass or steel bowl.
  • Cover and leave it in a cool place or refrigerator for 24 to 48 hours.
  • The milk will separate into layers:
    • Top: coconut cream
    • Middle: water
    • Bottom: curd-like residue

🍶 Step 4: Collect the Coconut Cream

  • Gently scoop out the top thick cream layer using a spoon.
  • Place it in another clean bowl or jar.

🕓 Step 5: Natural Oil Separation

  • Leave the cream to rest at room temperature for another 24 hours.
  • The oil will begin to separate from the cream on its own.

🥄 Step 6: Filter the Oil

  • Once the oil has separated, carefully skim it off the top.
  • Strain it through a muslin cloth to remove any residues.

🧴 Step 7: Store Properly

  • Transfer the filtered virgin coconut oil into a clean, dry glass bottle.
  • Store in a cool, dry place.
  • Shelf life: Up to 6 months without refrigeration.

🌿 Benefits of Homemade Virgin Coconut Oil:

  • 100% pure and chemical-free
  • Rich in lauric acid – boosts immunity
  • Excellent for cooking, skin, and hair care
  • Natural moisturizer and antibacterial agent

Also Read : ചെറു ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കോ; നിങ്ങൾക്ക് അറിയാത്ത 8 ഗുണങ്ങൾ ഇതാ; ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നഷ്ടം തന്നെ; ഇതൊന്ന് കണ്ടു നോക്കൂ..

Comments are closed.