ഇത് ഷെയിൻ നിഗം എന്ന നടൻറെ ഭാവികാലം ആണ്;👌🔥 ഷെയിൻറെ കൂടെ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനവുമായി ഹരീഷ് പേരടി😍👌

ഇത് ഷെയിൻ നിഗം എന്ന നടൻറെ ഭാവികാലം ആണ്;👌🔥 ഷെയിൻറെ കൂടെ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനവുമായി ഹരീഷ് പേരടി😍👌 കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ഷെയിൻ നിഗം നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ്. അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു. കൂടാതെ ഒത്തിരി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ ഷെയിനു സാധിച്ചിട്ടുണ്ട്

മലയാള നാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ഹരീഷ് പേരടി. കോഴിക്കോട്‌ ചാലപ്പുറം ഗോവിന്ദൻ നായരുടെയും സാവിത്രിയുടെയും മകനായി ആണ് ഹരീഷ് പേരടിയുടെ ജനനം. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചായിരുന്നു അഭിനയത്തിന്റെ തുടക്കം. പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായി പ്രവർത്തനം ആരംഭിച്ച ആദ്ദേഹം തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചിരുന്നു. ജയപ്രകാശ്‌ കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ച ഹരീഷ് നാടക അഭിനേത്രിയായിരുന്ന ബിന്ദുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും ഹരീഷ് ആയിരുന്നു. കൂടാതെ വ്യതിയാനം എന്ന നാടകം സംവിധാനം ചെയ്തു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ഹരീഷ് സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ്‌ ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ ഹരീഷ് പേരടി ഷെയിൻ നിഗം എന്ന നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ജനശ്രദ്ധ ആകർഷിക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഇത് ഭൂതകാലമല്ല…ഷെയിൻ നീഗം എന്ന നടന്റെ ഭാവികാലമാണ്…കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു…ഷെയിൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവെക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു…രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്…കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് …ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്…ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു…പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ…അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണിസിനിമ…ആശംസകൾ🌷🌷🌷❤️❤️❤️

Comments are closed.