ഈ ചതിയിൽ ആരും വീഴല്ലേ..!!😱😱 സാന്ത്വനത്തിലെ അഞ്ചു നടി ഗോപിക അനിൽ തുറന്നടിക്കുന്നു…😲😳 ധൈര്യമുണ്ടെങ്കിൽ അതും കൂടി ചെയ്യണമെന്ന് വെല്ലുവിളിച്ച് ഗോപിക…😳😱

ഈ ചതിയിൽ ആരും വീഴല്ലേ..!!😱😱 സാന്ത്വനത്തിലെ അഞ്ചു നടി ഗോപിക അനിൽ തുറന്നടിക്കുന്നു…😲😳 ധൈര്യമുണ്ടെങ്കിൽ അതും കൂടി ചെയ്യണമെന്ന് വെല്ലുവിളിച്ച് ഗോപിക…😳😱 മലയാളികളുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്‌ജലിയായി കുടുംബപ്രക്ഷകരുടെ മനം കവർന്നുകൊണ്ടിരിക്കുന്ന ഗോപിക ടെലിവിഷൻ നായികമാർക്ക് മലയാളികൾക്കിടയിൽ ഇതുവരെയും ഉണ്ടായിരുന്ന ക്ളീഷേ ഇമേജിനെ പൊളിച്ചെഴുതിയ താരം കൂടിയാണ്.

അഭിനയമികവും സൗന്ദര്യവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഗോപിക ഒരു ഡോക്ടർ കൂടി ആണെന്നത് അധികമാർക്കും അറിയാത്ത ഒരു കാര്യം തന്നെ. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്ക് മുൻപിൽ ഒരു സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഗോപികയുടെ പേരിൽ ഈയിടെ ഒരു യൂടൂബ് ചാനൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആ ചാനൽ തന്റേതല്ലെന്നും അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തുകയാണ് ഗോപിക. താൻ ആകെ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാം മാത്രമാണ്. നിലവിൽ മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലൊന്നും തന്നെ സജീവമല്ല. ഉടനെയൊന്നും ഒരു യൂടൂബ് ചാനൽ തുടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല.

എന്നെങ്കിലുമൊരിക്കൽ അങ്ങനെയൊരു ചാനൽ തുടങ്ങിയാൽ ഉറപ്പായും ആ വിവരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുമെന്നും ഗോപിക പ്രതികരിച്ചു. തന്റെ പേരിൽ ചാനൽ തുടങ്ങാൻ കാണിച്ച ധൈര്യം എന്തുകൊണ്ട് കമന്റ് ബോക്സ് തുറന്നുവെക്കുന്നതിൽ ചാനലുകാർ കാണിച്ചില്ല എന്നും ഗോപിക ചോദിക്കുന്നുണ്ട്. എന്താണെങ്കിലും താരത്തിന്റെ തുറന്നടിച്ച പ്രതികരണം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

പൊതുവെ സീരിയൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ഗോപികയുടെ പേരിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. ശിവാഞ്ജലി എന്ന പേരിലും താരത്തിന്റെ ആരാധകർ ഏറെയാണ്. വൻ ആരാധകപിന്തുണയുള്ളവരാണ് സാന്ത്വനം താരങ്ങൾ എല്ലാവരും തന്നെ. എന്നാൽ മറ്റുസീരിയലുകളിലെ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയിലും ടീവി ഷോകളിലുമെല്ലാം വളരെ മിതമായ പങ്കാളിത്തമാണ് സാന്ത്വനം താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളത്.

Comments are closed.