ഹൃദയത്തിലെ കല്യാണിയുടെ റോൾ തനിക്ക് ചെയ്താൽ കൊള്ളാം എന്ന് ആഗ്രഹമുണ്ട്; ഗായത്രി സുരേഷ്..!!😳😲 ട്രോളന്മാർ ട്രോളിയാണ് ഞാൻ ജനങ്ങൾക്ക് ഇത്രയേറെ പരിചിതയായത്…😂🤣 ട്രോളുകൾ തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്…😆😄

ഹൃദയത്തിലെ കല്യാണിയുടെ റോൾ തനിക്ക് ചെയ്താൽ കൊള്ളാം എന്ന് ആഗ്രഹമുണ്ട്; ഗായത്രി സുരേഷ്..!!😳😲 ട്രോളന്മാർ ട്രോളിയാണ് ഞാൻ ജനങ്ങൾക്ക് ഇത്രയേറെ പരിചിതയായത്…😂🤣 ട്രോളുകൾ തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്…😆😄 ഇന്ത്യൻ സിനിമകളിൽ പുതുമുഖമായ താരമാണ് ഗായത്രി സുരേഷ്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല താരം നല്ലൊരു മോഡലും, അവതാരകയും കൂടിയാണ്.2015 ൽ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് പരിചിതയായത്. കരിങ്കുന്നം സിക്സെഴ്സ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്,99 ക്രൈം ഡയറി, എസ്കേപ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്നെ നിരവധി ട്രോളന്മാർ ട്രോളിയിട്ടുണ്ടെന്നും താൻ അതെല്ലാം വളരെ സന്തോഷത്തോടു കൂടി തന്നെയാണ് സ്വീകരിച്ചതെന്നും താരം പറയുന്നു. ഒരുകണക്കിന് പറയുകയാണെങ്കിൽ ട്രോളന്മാർ ആണ് തന്നെ ജനങ്ങൾക്ക് ഇത്രയധികം പരിചിതയാക്കിയത് എന്നും പറയാം. കൂടാതെ തനിക്ക് സിനിമയാണ് പാഷൻ എന്നും അത് ചെറുപ്പത്തിലെ താൻ തിരിച്ചറിഞ്ഞിരുന്നു എന്നും ഗായത്രി പറയുന്നു.

തനിക്ക് ഇനിയും നിരവധി സിനിമകളിൽ പല വേഷങ്ങളും അഭിനയിക്കണമെന്ന് ഉണ്ട്. തനിക്കിനി ഒരു പ്രിൻസസ്, വേൾഡ് ഇൻഫ്ലുവൻസർ, പ്രോസ്റ്റിറ്റുട്ട്, അടിച്ചുപൊളി പെൺകുട്ടി ഇങ്ങനെയെല്ലാം അഭിനയിക്കണം, ഇതെല്ലാം താൻ ആഗ്രഹിക്കുന്ന വേഷങ്ങളാണ് എന്നും ഗായത്രി പറഞ്ഞു. തനിക്ക് പാട്ടുപാടാൻ ഏറെ ഇഷ്ടമാണ്. ഇതിനായി അടുത്ത് ഒരു ചാൻസും ലഭിച്ചു. അതിൽ ഒത്തിരി സന്തോഷവതിയാണ്.

ഹൃദയം സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. അതിൽ ഓരോ വേഷങ്ങളും ഓരോരുത്തരും വളരെ മനോഹരമായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. പ്രണവ് വളരെ നന്നായിട്ടുണ്ട് പഴയതിലും അഭിനയം ഒരുപാട് മെച്ചപ്പെട്ടിരുന്നു. ദർശനയും കല്യാണി പ്രിയദർശനും അഭിനയിച്ചത് വളരെ നന്നായിട്ടുണ്ട്. അതിൽ കല്യാണിയുടെ റോൾ തനിക്ക് ചെയ്താൽ കൊള്ളാം എന്ന് ആഗ്രഹമുണ്ടായി എന്നും താരം ഇന്റർവ്യൂവിൽ പറഞ്ഞു. പ്രണവ് നല്ലൊരു കുട്ടിയാണെന്നും പ്രണവും കല്യാണിയും തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നു എന്നും ആ സിനിമ കണ്ടതോടെ മനസ്സിലായി. സിനിമയിലെ ഉണക്കമുന്തിരി എന്ന ഗാനം കണ്ടപ്പോൾ പ്രണവ് ജീവിതത്തിൽ നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് എനിക്ക് തോന്നി എന്നും താരം പറഞ്ഞു.

Comments are closed.