കുടുംബസമേതം ഫാസിൽ! ഫാസിൽ കുടുംബത്തിലെ സെലിബ്രിറ്റികളെ കണ്ടോ..? ചിത്രം പങ്കുവച്ച് നസ്രിയ

Fahadh Fasil Family Photo Viral

Fahadh Fasil Family Photo Viral

നസ്രിയയും ഫഹദും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരിൽ ഒരാളാണ്. നസ്രിയയും ഫഹദും ഫഹദിന്റെ മുഴുവൻ കുടുംബാംഗങ്ങളും ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം

പരിചയപ്പെടുന്നതും അടുക്കുന്നതും. ബാംഗ്ലൂർ ഡേയ്‌സിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട ദമ്പതിമാർ പിന്നീട് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളിലേക്ക് വളരുകയായിരുന്നു. വിവാഹം നടത്തിക്കൊടുക്കുന്നതിലും പിന്നീടുള്ള ജീവിതത്തിലും കുടുംബം വഹിച്ച പങ്ക് നിർണായകം ആണെന്ന് ഫഹദ് വെളിപ്പെടുത്തി. സ്റ്റേജ് ഷോകളിൽ ഏവർക്കും ഇഷ്ടപ്പെട്ട കുട്ടി അവതാരികയായി വന്ന നസ്രിയ പിന്നീട് തന്റെ കരിയർ സിനിമയിലേക്കും മലയാളത്തിൽ നിന്നും തമിഴിലേക്കും ഉയർത്തി.

മലയാളം ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് കരിയർ ആരംഭിച്ചത്. പളുങ്കു ബ്ലെസ്സി ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നസ്രിയ ഫഹദ് പിന്നീട് 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലെ നായികയായി. നേരം, രാജാ റാണി , ഓം ശാന്തി ഓശാന , ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയചിത്രങ്ങളിൽ

അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ മോഹൻലാലിനെ പോലെ നിരവധി താരങ്ങളുടെ കരിയർ വാർത്തെടുത്ത മലയാളത്തിന്റെ ഇതിഹാസ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ്. ഇരുപതാം വയസ്സിലാണ് തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ഒരു ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് 22 ഫീമെയിൽ കോട്ടയം, പുഷ്പ, മാമന്നൻ പോലുള്ള തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർസ്റ്റാറായി കഴിഞ്ഞു.

Comments are closed.