
Egg Kurma Curry for breakfast Malayalam : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി അപ്പത്തിന് കൂടെയും ഇടിപ്പത്തിന്റ കുടയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു ഒരു അടിപൊളി മുട്ട കുറുമയാണ് ഇന്ന് പരിചയപെടുത്തുന്നത്. ഉള്ളി ഒന്നും വയറ്റതെ വളരെ ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ മുട്ട കുറുമ. ആദ്യം കുക്കർ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ഏലയ്ക്ക, ഒരു പട്ട ഗ്രാമ്പൂ എന്നിവ ഇട്ട് നന്നായിട്ട് മണം വരുന്നവരെ ചൂടാക്കുക.
ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയുടെ കഷ്ണം കൂടി ചേർത്ത് നന്നായി ഇളക്കുക. എനിട്ട് നന്നായി കനംകുറഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന 5 സബോള ഇട്ടു ഇളക്കി കൊടുക്കുക. അതിന് പിന്നാലെ അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. ചെറുതായി ഉള്ളി ഒക്കെ വിട്ടു വിട്ടു വരുമ്പോൾ ഒരു സ്പൂൺ വെള്ളം ചേർത്ത് ഇളക്കിയ ശേഷം മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് സബോളയുടെ പുറത്ത് വെച്ച് കുക്കർ അടച്ചു വെക്കുക.

മീഡിയം ലോ ഫ്‌ളൈമിൽ മൂന്നോ നാലോ വിസിൽ അടിക്കുന്നത് വരെ വെക്കുക. വെന്തു കഴിയുമ്പോൾ കുക്കർ ഓപ്പൺ ചെയ്ത് ഉരുളക്കിഴങ്ങ് അതിൽ നിന്നും മാറ്റി നന്നായിട്ട് പൊടിച്ചെടുക്കാം. ഇനി കുക്കറിന്റെ ഉള്ളിലേക്ക് 1/2 ടീ സ്പൂൺ മഞ്ഞ പൊടി, 1/2 ടീ സ്പൂൺ കുരുമുളക് പൊടിയും, 1 ടീ സ്പൂൺ പെരുംജീരക പൊടിയും, 1 ടീ സ്പൂൺ മല്ലി പൊടിയും ചേർത്ത് വഴറ്റി എടുക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Chinnu’s Cherrypicks
Comments are closed.