
മഴക്കാലത്ത് തുണികൾ ഉണങ്ങുന്നില്ലേ; എളുപ്പത്തിൽ ഉണക്കാൻ അഗ്നേ ചെയ്യൂ; ജീൻസ് വരെ പെട്ടെന്ന് ഉണക്കാം; വെയിലും വേണ്ട, ഡ്രയറും വേണ്ട..!! | Easy Tip To Dry Cloths In Rainy Season
Easy Tip To Dry Cloths In Rainy Season : മഴക്കാലമായി കഴിഞ്ഞാൽ എല്ലാ വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും തുണികൾ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്. പലപ്പോഴും ചെറിയ രീതിയിൽ വെയിൽ കാണുമ്പോൾ തന്നെ വീടിനു പുറത്തുകൊണ്ടുപോയി തുണികൾ വിരിച്ച് ഇടുകയും പെട്ടെന്ന് മഴ പെയ്യുമ്പോൾ ഉണങ്ങിയ തുണികൾ മുഴുവൻ വീണ്ടും നനയുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ച തന്നെയാണ്. എന്നാൽ അത്യാവശ്യ അവസരങ്ങളിലെല്ലാം ഇത്തരത്തിൽ നനഞ്ഞ തുണികൾ എളുപ്പത്തിൽ എങ്ങനെ ഉണക്കിയെടുക്കാമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും, പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികളുള്ള വീടുകളിൽ യൂണിഫോമെല്ലാം ഉണക്കിയെടുക്കാൻ പെടാപ്പാടുപെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ചു കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ജീൻസ് പോലുള്ള കട്ടികൂടിയ തുണികളാണ് ഉണക്കാനായി എടുക്കുന്നത് എങ്കിൽ ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിനകത്തേക്ക് ജീൻസ് ഇറക്കിവയ്ക്കാൻ പാകത്തിൽ മറ്റൊരു പാത്രം കൂടി ഇറക്കി വച്ചു കൊടുക്കുക. ശേഷം വെള്ളം പൂർണമായും കളഞ്ഞെടുത്ത ജീൻസ് കുക്കറിനകത്തുള്ള പാത്രത്തിലേക്ക് ഇറക്കിവെച്ച ശേഷം സ്റ്റവ് ഓൺ ചെയ്ത് മീഡിയം ഫ്ലയിമിൽ ഒരു 10 മിനിറ്റ് നേരവും കുറഞ്ഞ ഫ്ലെയിമിൽ 5 മിനിറ്റ് നേരവും ചൂടാക്കി എടുക്കുക. പിന്നീട് കുക്കർ തുറന്ന് തുണി പുറത്തെടുക്കുമ്പോൾ അത് ഡ്രയറിൽ നിന്നും ലഭ്ക്കുന്ന തുണികൾ പോലെ വെള്ളം പൂർണ്ണമായും പോയി ഉണങ്ങി കിട്ടുന്നതാണ്.
Easy Tip To Dry Cloths In Rainy Season
The rainy season can be a challenge for drying clothes, but with a few smart strategies, you can keep your laundry fresh and dry.ഫാൻസി ടൈപ്പ് സാരികളെല്ലാം അലക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇത്തരം സാരികൾ കൂടുതൽ നേരം വെള്ളത്തിൽ ഇട്ടു വയ്ക്കാനും സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഒരു വലിയ പാത്രത്തിലേക്ക് സാരിയിട്ട് അത് നല്ലതുപോലെ ഒന്നോ രണ്ടോ തവണ വെള്ളത്തിൽ മുക്കിയെടുത്ത ശേഷം ഒരു പ്ലാസ്റ്റിക്കിന്റെ സ്റ്റൈനറിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ സാരി കുറച്ചു നേരം വച്ചതിനു ശേഷം എടുക്കുകയാണെങ്കിൽ വെള്ളം പൂർണമായും പോയിട്ടുണ്ടാകും.
തുണി എളുപ്പത്തിൽ ഉണക്കിയെടുക്കാനും കൂടുതൽ തുണികൾ ഒരുമിച്ച് വിരിച്ചിടാനുമായി മറ്റൊരു ട്രിക്ക് പരീക്ഷിച്ചു നോക്കാം. അതിനായി ഉപയോഗിക്കാത്ത ചാക്കിന്റെ നൂലുകൾ വീട്ടിലുണ്ടെങ്കിൽ അത് എടുത്തു വയ്ക്കുക. ശേഷം അയക്കു മുകളിലായി വട്ടത്തിൽ ക്ലോസ് ചെയ്യുന്ന രീതിയിൽ കെട്ടിക്കൊടുക്കുക. ശേഷം ഉണക്കാനുള്ള തുണികൾ ഓരോ ഹാങ്ങറുകളിലാക്കി കെട്ടിയിട്ടു വച്ച നൂലുകളിൽ തൂക്കി ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തുണികൾ ഉണങ്ങി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Tip To Dry Cloths In Rainy Season Video Credits : Resmees Curry World
Drying clothes during the rainy season can be a challenge due to high humidity and lack of sunlight. Here’s an easy and effective tip:
🌬️ Use a Fan + Hang Clothes Indoors with Space Between
- Wring clothes well to remove as much water as possible.
- Hang clothes on hangers or a drying rack indoors with plenty of space between each item to allow airflow.
- Place a fan near the clothes (even a ceiling fan works well) to keep air moving.
- If possible, open a window slightly to improve ventilation and reduce moisture buildup.
Bonus Tips:
- Use a dehumidifier if you have one – it speeds up drying and prevents musty smells.
- Iron damp clothes – the heat helps dry them faster and smooths wrinkles.
- Use a towel roll trick – roll wet clothes in a dry towel and press to absorb moisture before hanging.
Comments are closed.