
പഴുത്ത മാങ്ങ കൊണ്ട് പൾപ്പ് തയ്യാറാക്കം; വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം…!! | Easy Tasty Mango Pulp
Easy Tasty Mango Pulp: പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല പഴുത്ത മാങ്ങ നേരിട്ട് കഴിക്കാൻ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പഴുത്ത മാങ്ങയുടെ സീസൺ കഴിഞ്ഞ് പിന്നീട് അത്തരം മാങ്ങകൾ പ്രിസർവ് ചെയ്ത് സൂക്ഷിക്കാൻ പലർക്കും അറിയുന്നുണ്ടാവില്ല. മാങ്ങ തിര, വരട്ടു പോലുള്ള ചെറിയ രീതിയിലുള്ള പ്രിസർവേഷാനുകൾ എല്ലാവരും ചെയ്തു നോക്കാറുള്ള രീതികൾ ആയിരിക്കും . അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി മാങ്ങ എങ്ങിനെ പൾപ്പ് രൂപത്തിലാക്കി സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Mango
- Lemon Juice
നന്നായി പഴുത്ത മാങ്ങയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത മാങ്ങ കഷണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും വെള്ളം ചേർക്കാതെ പൾപ്പ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരച്ചു വെച്ച മാങ്ങയുടെ പൾപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. മാങ്ങയ്ക്ക് നല്ല മധുരം ഉള്ളതുകൊണ്ട് തന്നെ പഞ്ചസാര ഈ സമയത്ത് ചേർക്കണമെന്ന് നിർബന്ധമില്ല. മാങ്ങയിൽ നിന്നും വെള്ളം പൂർണ്ണമായും വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞൊഴിച്ച് ഒന്നുകൂടി മിക്സ് ചെയ്തശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. മാങ്ങാ പൾപ്പിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
ഇത്തരത്തിൽ ഉണ്ടാക്കി വയ്ക്കുന്ന മാങ്ങാ പൾപ്പ് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും എന്നുകൂടി മനസ്സിലാക്കാം. ഏകദേശം രണ്ടോ മൂന്നോ സ്പൂൺ മാങ്ങയുടെ പൾപ്പ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ഒഴിച്ച് അടിച്ചെടുക്കുക. ഇത്തരത്തിൽ അടിച്ചെടുക്കുന്ന മാംഗോ ജ്യൂസ് ഏകദേശം ഫ്രൂട്ടിയുടെ ടേസ്റ്റിലേക്ക് കിട്ടുന്നതാണ്. ഓരോരുത്തരുടെയും ആവശ്യാനുസരണം മധുരത്തിന്റെ അളവും എടുക്കുന്ന വെള്ളം ഐസ് വാട്ടറോ നോർമൽ വാട്ടറോ ആക്കി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Tasty Mango Pulp Video Credits : Bindu’s Cooking Formula
Easy Tasty Mango Pulp
Easy Tasty Mango Pulp is a sweet, smooth, and vibrant delight made from ripe, juicy mangoes. This golden puree captures the rich flavor and aroma of fresh mangoes in every spoonful. Prepared by blending peeled and chopped mangoes into a fine consistency, it can be sweetened slightly with sugar or enhanced with a hint of cardamom or lime juice. Perfect for making mango lassi, desserts, or as a topping for pancakes and yogurt, this pulp is incredibly versatile. Quick to prepare and naturally delicious, mango pulp is a tropical treat that brings the taste of summer to your table year-round.
Comments are closed.