തുണി ഉണക്കാൻ അയകെട്ടുമ്പോൾ ലൂസ് ആയി പോകുന്നുണ്ടോ; എങ്കിൽ ഇനി വിഷമിക്കേണ്ട; ഈയൊരു രീതിയിൽ പരീക്ഷിച്ചു നോക്കൂ; ഇനി എല്ലാം എളുപ്പം നടക്കും..!! | Easy Rope Knot Tricks

Easy Rope Knot Tricks : മഴക്കാലമായി കഴിഞ്ഞാൽ വീടിന് അകത്തായാലും പുറത്തായാലും അയ കെട്ടി തുണി ഉണക്കിയെടുക്കുക എന്നത് എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. വീടിനു പുറത്ത് തുണി വിരിക്കാനായി അയ ഇടുമ്പോൾ മഴ വന്നു കഴിഞ്ഞാൽ അത് എടുക്കുന്നത് മാത്രമല്ല പ്രശ്നം നല്ല ശക്തമായ കാറ്റ് ഉണ്ടെങ്കിൽ അയയോടുകൂടി അലക്കിയിട്ട തുണികൾ കൂടി പൊട്ടി വീഴുന്നതും ഒരു സ്ഥിരം പതിവായിരിക്കും. എത്ര കട്ടിയുള്ള കയറുപയോഗിച്ച് കെട്ടിയാലും ശക്തമായ കാറ്റിൽ അയ പൊട്ടി വീഴുന്നത് ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ബലമുള്ള കയർ നോക്കി കെട്ടുന്നതിൽ മാത്രമല്ല കാര്യം. മറിച്ച് അയ കെട്ടുമ്പോൾ അത് കെട്ടുന്ന രീതി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് രണ്ട് മരങ്ങളുടെ അറ്റത്തായാണ് അയ കെട്ടാനായി ഒരുങ്ങുന്നത് എങ്കിൽ ആദ്യം തന്നെ കയറിന്റെ ഒരറ്റം വട്ടത്തിൽ ചുറ്റി ഒരു ചെറിയ നോട്ട് ഇട്ട് കൊടുത്ത് അത് മരത്തിന് ചുറ്റുമായി വലിച്ചെടുത്ത് ആദ്യത്തെ ഭാഗം കെട്ടിയെടുക്കാം.

ശേഷം അവിടെ നിന്നും അയയുടെ നാര് മറു ഭാഗത്തേക്ക്‌ വലിച്ചെടുത്ത് മിഡിൽ ഭാഗത്തു നിന്നും കുറച്ച് വലിച്ച ശേഷം ഒരു ചെറിയ നോട്ട് കൂടി ഇട്ടു കൊടുക്കുക. ശേഷം കയർ ഒന്നുകൂടി വലിച്ച് മരത്തിന് ചുറ്റുമായി വരിഞ്ഞു കെട്ടി നേരത്തെ ഇട്ടുവച്ച കെട്ടിന്റെ തൊട്ടപ്പുറത്തായി ഒരു നോട്ട് കൂടി ഇട്ട് രണ്ടോ മൂന്നോ തവണ ചുറ്റിയ ശേഷം കെട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി അയ ഒരു കാരണവശാലും പൊട്ടി പോകില്ല എന്ന കാര്യം ഉറപ്പുവരുത്താനായി സാധിക്കും. മാത്രവുമല്ല എത്ര ശക്തമായ കാറ്റിലും നല്ല ബലത്തിൽ തന്നെ അയ നിൽക്കുകയും ചെയ്യുന്നതാണ്.

നോട്ട് ഇട്ടു കൊടുക്കുമ്പോൾ കൃത്യമായ രീതിയിൽ തന്നെ ചെയ്തുകൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ ഒരുഭാഗം കെട്ടുമ്പോൾ തന്നെ അയക്ക് ബലമില്ലാത്ത അവസ്ഥ വരുന്നതാണ്. വീട്ടിൽ അയ കെട്ടാനായി ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരിക്കലും പൊട്ടാതെ കാലങ്ങളോളം ഉപയോഗിക്കാനായി സാധിക്കുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Rope Knot Tricks Video Credits : 4P Media

Easy Rope Knot Tricks

Learning simple rope knot tricks is useful for daily tasks, travel, and emergencies. The square knot is ideal for tying two ends together securely. The bowline knot forms a strong loop that won’t slip—great for rescue or lifting. The clove hitch is perfect for securing rope to a pole or post. Use the slip knot for adjustable loops, and the figure-eight knot for a stopper at rope ends. Practice each knot slowly, ensuring tight, clean wraps. These knots are handy for camping, home fixes, or crafts and can be mastered easily with a little patience and repetition.

Also Read : മാവ് പ്ലാവ് എന്നിവ പെട്ടെന്നു കായ്ക്കാൻ ഇതൊന്ന് മതി; ഇതൊന്ന് ചുവട്ടിൽ ഒഴിക്കൂ കണ്ടറിയാം റിസൾട്ട്; ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും.

Comments are closed.